HOME
DETAILS

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന്‍ വാങ്ങാന്‍ ഇന്നും വേണം 80000ത്തിലേറെ, കേരളത്തില്‍ ഇനി വില കുറയുമോ

  
Farzana
July 15 2025 | 06:07 AM

Gold Price Slightly Drops in Kerala Amid Global Economic Uncertainty

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയാകട്ടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ആഗോള സമ്പദ് വ്യവസ്ഥയില്‍ അനിസ്ചിതത്വമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ വലിയ രീതിയില്‍ വരുന്നില്ല. ഇത് സ്വര്‍ണവിപണിയുടെ ചാഞ്ചാട്ടത്തിനിടയാക്കുന്നു. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചുങ്കം എങ്ങനെയായിരിക്കും നിശ്ചയിക്കുക എന്നതാണ് ഇനി വിപണിയെ തീരുമാനിക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചുങ്ക പരിധിയില്‍ മാറ്റം വരുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. കൂടാതെ അമേരിക്കയുടെ പലിശ നിരക്കില്‍ വരാനിടയുള്ള മാറ്റവും വിപണിയെ സ്വാധീനിച്ചേക്കും. വൈകാതെ മാറ്റം വരുമെന്നും സൂചനകളുണ്ടായിരുന്നു. 

ഇന്നത്തെ വില അറിയാം
കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണവില. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയും. ഗ്രാമിന് 15 രൂപ കൂടി 9155 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിനും 12 രൂപ കൂടി 7,491 രൂപയായി. 

ഇന്നാകട്ടെ 80 രൂപയാണ് പവന് കുറഞ്ഞത്. 73,160 രൂപയാണ് പവന്റെ വില 22 കാരറ്റിന്. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്. 9,145 ആണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന് 64 രൂപ കുറഞ്ഞ് 59,864 ആയി. 
വെള്ളിക്കും അത്യാവശ്യം നല്ല വിലയാണ് ഇപ്പോള്‍ വിപണിയില്‍. 

വിലവിവരം അറിയാം
24 കാരറ്റ്
ഗ്രാമിന് 11 രൂപ കുറഞ്ഞു 9,977
പവന് 88 രൂപ കുറഞ്ഞു 79,816

22 കാരറ്റ്
ഗ്രാമിന് 10 രൂപ കുറഞ്ഞു 9,145
പവന് 80 രൂപ കുറഞ്ഞു 73,160

18കാരറ്റ്
ഗ്രാമിന് 8 രൂപ കുറഞ്ഞു 7,483
പവന് 64 രൂപ കുറഞ്ഞു 59,864

വില കുറഞ്ഞെങ്കിലും സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നല്‍കുന്ന ഇടിവൊന്നും ഇന്ന് ഉണ്ടായിട്ടില്ല. ഒരു പവന്‍ വാങ്ങാന്‍  ആഭരണമാണെങ്കില്‍ 78000 രൂപയോളം ചെലവാകും. പവന്‍ സ്വര്‍ണത്തിന് മാത്രമാണ് 73160 രൂപ. ജി.എസ്.ടി കൂടി ഉള്‍പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ലഭിക്കുന്നത്.


സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 3365 വരെ ഉയര്‍ന്ന ശേഷം 3357 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. അതേസമയം, ഇനിയും വില കൂടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ പരമാവധി വിലയില്‍ എത്തി എന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കുമെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ സ്വര്‍ണവില കുറയുകയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

72000 രൂപയാണ് കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്.


അഡ്വാന്‍സ് ബുക്കിങ് പ്രയോജനപ്പെടുത്താം 
സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് ആണ് ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും നല്ലത്. സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.  ഇതുവഴി സ്വര്‍ണവിലയിലെ അപ്രതീക്ഷിത വര്‍ധനവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം. ബുക്ക് ചെയ്തതിന് ശേഷം സ്വര്‍ണ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വില കൊടുത്താലും മതി മതി.

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25 72600
12-Jul-25 73120
13-Jul-25 73120
14-Jul-25
Yesterday »
Rs. 73,240 (Highest of Month)
15-Jul-25
Today »
Rs. 73,160

 

 

 

Gold prices in Kerala witnessed a minor dip today after hitting a monthly high yesterday. Experts cite global economic instability, potential changes in US-India trade tariffs, and expected shifts in US interest rates as key market influencers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  a day ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  a day ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  a day ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  a day ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  a day ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  a day ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  a day ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  a day ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  a day ago