HOME
DETAILS

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

  
August 31 2025 | 05:08 AM

food delivery apps charge extra fees in kuwait

ദുബൈ: കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓർഡർ ചെയ്യുമ്പോൾ മെനു വിലയ്ക്കും ഡെലിവറി ഫീസിനും പുറമേ, ഓരോ ബില്ലിന്റെയും നാലിലൊന്നിലധികം പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ അധികമായി ഈടാക്കുന്നുണ്ട്. ഇത് വഴി റെസ്റ്റോറന്റുകളുടെ ലാഭം കുറയുകയും ഉപഭോക്താക്കൾക്ക് ഉയർന്ന വില നേരിടേണ്ടി വരികയും ചെയ്യുന്നുവെന്ന് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. ഒരുകാലത്ത് ഭക്ഷണപ്രേമികളെ റെസ്റ്റോറന്റുകളുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാർ മാത്രമായിരുന്ന ഫുഡ് ഡെലിവറി ആപ്പുകൾ, ഇന്ന് കുവൈത്തിന്റെ ഭക്ഷണ വ്യവസായത്തിൽ പ്രബല ശക്തിയായി മാറിയിട്ടുണ്ട്. 

2024 അവസാനത്തോടെ, ഓൺലൈൻ ഫുഡ് ഓർഡറുകൾ പ്രതിമാസം 26 ലക്ഷം എന്ന നിലയിലേക്ക് ഉയർന്നു. 72 ശതമാനത്തിലധികം ഉപഭോക്താക്കൾ, തിരക്കേറിയ സമയങ്ങളിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കുന്നു. 

ഈ വളർച്ച കൊണ്ടുണ്ടായ പ്രധാന മാറ്റം ക്ലൗഡ് കിച്ചനുകളുടെ  വർധനവാണ്. ഡെലിവറിക്കായി മാത്രം ഭക്ഷണം തയ്യാറാക്കുന്ന ക്ലൗഡ് കിച്ചനുകൾ 2022 ൽ 77 എണ്ണം മാത്രമായിരുന്നു. എന്നാൽ, 2024 ആയതോടെ ഇത് 120 ആയി ഉയർന്നു, ഡെലിവറി വ്യവസായ മേഖലയിലുണ്ടായ വളർച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

എന്നാൽ, ഡിജിറ്റൽ രം​ഗത്തുണ്ടായ ഈ വളർച്ച റെസ്റ്റോറന്റുകൾക്ക് വലിയ ചെലവുകൾ വരുത്തിവെച്ചിട്ടുണ്ട്. ഉയർന്ന പ്രവർത്തന ചെലവുകൾക്ക് പുറമേ, പ്ലാറ്റ്ഫോമുകൾ ഓരോ ഓർഡറിനും 25 മുതൽ 30 ശതമാനം വരെ കമ്മിഷൻ ഈടാക്കുന്നു, ഇത് ആഗോള ശരാശരിയായ 10 മുതൽ 15 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

അതേസമയം തങ്ങളുടെ നഷ്ടം നികത്താൻ, പല റെസ്റ്റോറന്റുകളും വില വർധിപ്പിക്കുകയോ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്തു. ഇത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മാറി. ബിൽ വർധനയെക്കുറിച്ച് ഉപഭോക്താക്കൾ ചോദിക്കുമ്പോൾ “ആപ്പ് അതിന്റെ വിഹിതം എടുക്കുന്നു” എന്നത് പരിചിതമായ ഒരു വിശദീകരണമായി മാറിയിരിക്കുന്നു.

ഇത്തരത്തിൽ ഏകാധിപത്യ മനോഭാവത്തോടെ ഈ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നതിന്റെ പ്രധാന കാരണം, പരിമിതമായ ബദലുകളും, ​ദുർബലമായ നിയന്ത്രണങ്ങളുമാണ്. 

അതേസമയം, കമ്മീഷൻ നിരക്കുകൾക്ക് പരിധി നിശ്ചയിക്കണമെന്നും കരാറുകളിൽ കൂടുതൽ സുതാര്യത വേണമെന്നും കൂട്ടായ ചർച്ചകൾ വഴി ആപ്പുകൾക്ക് നിബന്ധനകൾ വക്കണമെന്നും ചില റെസ്റ്റോറന്റ് ഉടമകൾ ആവശ്യപ്പെടുന്നു. എന്നാൽ, മറ്റ് ചിലർ സഹകരണ ഡെലിവറി സേവനങ്ങളോ സ്വന്തം ഡെലിവറി സംവിധാനങ്ങളോ പോലുള്ള ബദലുകൾ പരിശോധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഒരു “ഒഴിവാക്കാനാവാത്ത പങ്കാളി” ആണെന്നാണ് ഒരു റെസ്റ്റോറന്റ് ഉടമ വ്യക്തമാക്കിയത്.

Food delivery apps in Kuwait are charging extra fees on top of menu prices and delivery fees, significantly increasing the cost of ordering food online. These additional charges can add up to over 25% of the total bill, making it more expensive for consumers. The fees include service charges, small order fees, and commission fees, which vary depending on the app and restaurant ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്

uae
  •  16 hours ago
No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  17 hours ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  17 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  17 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  18 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  18 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  18 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  18 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  18 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  18 hours ago