ജില്ലയില്‍ 144 ഓണസമൃദ്ധി വിപണികള്‍
തൃശൂര്‍: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ, സഹകരണ വകുപ്പ് എന്നിവ ചേര്‍ന്ന് ജില്ലയിലെ 105 കൃഷി ഭവനുകള്‍ മുഖേന ഓണസമൃദ്ധി പച്ചക്കറി വിപണികള്‍ തുടങ്ങും. കൃഷി ഭവനുകള്‍, പാതയോരം, വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്, എക്കോഷോപ്പ്, എ ഗ്രേഡ്, എഫ്.ഇ.ഒ, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്ഗനൈസേഷന്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സംഘമൈത്രി എന്നിവ ഉള്‍പ്പെടെ 144 മാര്‍ക്കറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാകുക. സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഫാം ഫ്രഷ് കേരള വെജിറ്റിള്‍ എന്ന പേരില്‍ സ്റ്റാളുകളില്‍ ലഭിക്കും. ഓണത്തിനാവശ്യമായ പച്ചക്കറികള്‍ സംഭരിച്ച് വില്‍പ്പനക്ക് എത്തിക്കുന്നത് നോഡല്‍ ഏജന്‍സിയായ ഹോര്ട്ടികോര്പാണ്. സെപ്റ്റംബര്‍ ഒമ്പത് ഉച്ചക്ക് രണ്ടിനാണ് ഓണസമൃദ്ധിയുടെ ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."