HOME
DETAILS

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

  
Ajay
July 17 2025 | 15:07 PM

Thodupuzha Father Gets Triple Life Term for Sexually Abusing Daughter Since Age 5

തൊടുപുഴ: സ്വന്തം മകളെ അഞ്ചു വയസ്സു മുതൽ എട്ടു വയസ്സുവരെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് ഇടുക്കി പൈനാവ് അതിവേഗ കോടതി. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് ജഡ്ജ് വി. മഞ്ജുവിന്റെ ഉത്തരവിൽ വ്യക്തമാക്കി.

2020-ലാണ് ഈ ക്രൂരമായ പീഡനം പുറത്തുവന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് വീട്ടിൽവെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി മൊഴിയിൽ പറയുന്നു. സ്ഥിരമായ വയറുവേദനയെ തുടർന്ന് കുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2020-ൽ ഒരു ദിവസം ബസ് കാത്തുനിൽക്കവെ, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. തുടർന്ന് അമ്മ വിശദമായി ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്.

കരിമണ്ണൂർ  പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് വീടുകളിൽ വെച്ചാണ് പീഡനം നടന്നതെന്ന് കുട്ടി മൊഴി നൽകി. കോടതിയിൽ മൊഴി നൽകാൻ എത്തിയ ദിവസം കുട്ടിയുടെ അമ്മ ബോധരഹിതയായി വീണ സംഭവവും ഉണ്ടായി.

പ്രോസിക്യൂഷന്റെ വാദപ്രകാരം, സ്വന്തം പിതാവിൽനിന്ന് കുട്ടി അനുഭവിച്ച ക്രൂരമായ ലൈംഗിക അതിക്രമത്തിന് പരമാവധി ശിക്ഷ വിധിക്കണമെന്ന് കോടതി അംഗീകരിച്ചു. പിഴ അടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും, അല്ലാത്തപക്ഷം ആറ് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.

സമീപകാലത്ത് ഇതേ കോടതി സമാനമായ കേസുകളിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാൾക്ക് മൂന്ന് ജീവപര്യന്തവും വിധിച്ചിരുന്നു. 2020-ൽ കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ ബിജോയ് പി.ടി. അന്വേഷണം നടത്തിയ ഈ കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആശ പി.കെ. പ്രോസിക്യൂഷനെ സഹായിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കര പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.

A father was sentenced to three life terms and fined Rs. 3 lakh by the Idukki Painavu Fast Track Court for sexually abusing his daughter from age 5 to 8. The abuse, starting when she was in first grade, was revealed in 2020 when the child, suffering persistent stomach pain, confided in her mother. The Karimannoor police investigated, and the court ordered lifelong imprisonment, directing the fine to the victim or an additional six-year term if unpaid. The court also recommended compensation via the District Legal Service Authority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  an hour ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  an hour ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  an hour ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 hours ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 hours ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 hours ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 hours ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 hours ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  3 hours ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  3 hours ago