
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്ക് അക്കാദമിക് പഠനത്തിന് സഹായകമാകുന്ന ഒരു പുതിയ ഓഫറുമായി ടെക് ഭീമൻ ഗൂഗിൾ. 18 വയസ്സിനു മുകളിലുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ ജെമിനി AI പ്രോ പ്ലാനിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ മനസ്സിലാക്കുന്നതിനും, ജോലി അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നതിനും, സർഗാത്മക ആശയങ്ങൾ വികസിപ്പിക്കുന്നതിനും ജെമിനി AI സഹായിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികളെ എഐ മേഖലയിൽ പ്രാവീണ്യമുള്ളവരാക്കാനാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗൂഗിൾ വ്യക്തമാക്കി.
ജെമിനി AI പ്രോ പ്ലാനിൽ, വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ പാഠങ്ങൾ എല്ലാം പഠിക്കാനുള്ള സഹായം, പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ, വിദ്യാർഥികൾക്ക് എഴുത്തിലും സഹായം എന്നിവ ലഭിക്കും. ഗൂഗിളിന്റെ ഏറ്റവും നൂതനമായ AI മോഡലായ ജെമിനി 2.5 പ്രോ ആണ് പ്ലാനിൽ ഉൾപ്പെടുന്നത്. ഇതിനു പുറമേ, ഡീപ് റിസർച്ച്, NotebookLM-ൽ 5 മടങ്ങ് ഉയർന്ന പരിധികൾ, Veo 3 വീഡിയോ ജനറേഷൻ മോഡൽ ഉപയോഗിക്കാനുള്ള ജെമിനി ലൈവ്, ജെമിനി ഫ്ലോ എന്നിവയിലേക്കും പ്രവേശനം ലഭിക്കും. Gmail, Docs, Sheets, Photos, Drive തുടങ്ങിയ ഗൂഗിൾ സേവനങ്ങളിൽ ജെമിനി എഐ സഹായവും 2TB ക്ലൗഡ് സ്റ്റോറേജും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഓഫർ എങ്ങനെ ലഭിക്കാം?
വിദ്യാർത്ഥികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താൻ, “gemini.google/students/?gl=IN” എന്ന വെബ്സൈറ്റ് സന്ദർശിച്ച് 'ഓഫർ നേടുക' ബട്ടണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് 'യോഗ്യത പരിശോധിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്ത്, സ്കൂൾ/കോളേജിന്റെ പേര്, ഇമെയിൽ വിലാസം തുടങ്ങിയ വിശദാംശങ്ങൾ നൽകണം. സ്വകാര്യ ജിമെയിൽ അക്കൗണ്ടും ഉപയോഗിക്കാം.
'വിദ്യാർത്ഥി നില പരിശോധിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം, സ്കൂൾ/കോളേജ് വെബ് പോർട്ടൽ വഴി ലോഗിൻ ചെയ്യേണ്ടതുണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകൾ, സ്കൂൾ/കോളേജ് ഐഡി, ക്ലാസ് ഷെഡ്യൂൾ, ട്യൂഷൻ രസീത് തുടങ്ങിയ എൻറോൾമെന്റ് തെളിവുകൾ അപ്‌ലോഡ് ചെയ്യണം. രേഖകളുടെ ആധികാരികത പരിശോധനയ്ക്ക് ശേഷം, ഏകദേശം 30 മിനിറ്റിനുള്ളിൽ സബ്‌സ്‌ക്രിപ്‌ഷൻ ആക്ടിവേറ്റ് ചെയ്യപ്പെടും. രേഖകൾ അപ്‌ലോഡ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, Google നൽകിയ വിലാസത്തിലേക്ക് അയക്കുന്ന ഇമെയിലിലെ ലിങ്ക് വഴി പിന്നീട് പ്രക്രിയ പൂർത്തിയാക്കാം.
( കുറിപ്പ്: ഈ ഓഫർ 2025 സെപ്റ്റംബർ 15 വരെ മാത്രമാണ് ലഭ്യമായിരിക്കുക. അതിനാൽ, കാലാവധി തീരുന്നതിന് മുമ്പ് അപേക്ഷ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. )
Google is offering Indian college students a one-year free subscription to Gemini AI Pro, featuring advanced tools like Gemini 2.5 Pro, unlimited homework help, and 2TB cloud storage. Eligible students above 18 can apply by verifying their student status at “gemini.google/students/?gl=IN” before September 15, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക്
Kerala
• 12 hours ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 12 hours ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 12 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 12 hours ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; പ്രതിവാര വിമാന സർവിസുകളുടെ എണ്ണം 18,000 ആയി വർധിപ്പിക്കും
latest
• 13 hours ago
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്
National
• 13 hours ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 14 hours ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 14 hours ago
അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 15 hours ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 15 hours ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 16 hours ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 16 hours ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 16 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 16 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• a day ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• a day ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• a day ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• a day ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• a day ago