HOME
DETAILS
MAL
യുവശ്രീ ജില്ലാ കമ്മിറ്റിയില്‍ കൂട്ട രാജി
backup
September 06 2016 | 18:09 PM
തൃശൂര്‍: അഴിമതിക്കേസില്‍പെട്ട മുന്‍ മന്ത്രി കെ.ബാബുവിനെ പരസ്യമായി ന്യായീകരിച്ച ജനശ്രീ മിഷന് ചെയര്മാന് എം.എം ഹസന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജനശ്രീയുടെ യുവജന വിഭാഗമായ യുവശ്രീയുടെ മൂന്ന് ജില്ലാ ഭാരവാഹികള്‍ രാജിവച്ചു. ജില്ലാ പ്രസിഡന്റ് എന്‍.എസ് സലീമുദ്ദീന്‍, വെസ് പ്രസിഡന്റ് ഫിജോ ജോണി, ട്രഷറര്‍ നീനാലക്ഷ്മി എന്നിവരാണ് പാര്‍ട്ടി സ്ഥാനം രാജിവച്ചത്.
അഴിമതി വിഷയത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നിലപാട് തന്നെ എം.എം ഹസനും പിന്തുടരണമെന്ന് രാജി വച്ചവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഴിമതിയെ ന്യായീകരിക്കുന്നത് അഴിമതി നടത്തുന്നതിന് തുല്യമാണ്. എം.എം ഹസനെ പോലുള്ളവര്‍ ഇത് തിരിച്ചറിയാതിരിക്കുന്നത് ഖേദകരമാണ്. യുവതലമുറ എപ്പോഴും അഴിമതിക്കെതിരാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."