HOME
DETAILS

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

  
Sudev
July 18 2025 | 09:07 AM

Lamine Yamal said that it is the dream of any young player to take on the number 10 shirt worn by legends like Lionel Messi Diego Maradona and Ronaldinho

ബാഴ്‌സലോണയുടെ ഐക്കണിക് പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി ഇനിമുതൽ ലാമിൻ യമാലാണ്. ഒരുപാട് ഇതിഹാസ താരങ്ങൾ അണിഞ്ഞ പത്താം നമ്പറാണ് യമാൽ സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന് 18 വയസ്സ് പൂർത്തിയായതിന് പിന്നാലെയാണ് ബാഴ്സ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

ബാഴ്സലോണയുടെ പത്താം നമ്പർ സ്വന്തമാക്കിയതിന് ശേഷം യമാൽ തന്റെ മുന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. ലയണൽ മെസി, ഡീഗോ മറഡോണ, റൊണാൾഡീഞ്ഞോ എന്നീ ഇതിഹാസങ്ങൾ അണിഞ്ഞ പത്താം നമ്പർ സ്വന്തമാക്കുന്നത് ഏതൊരു യുവതാരത്തിന്റെയും സ്വപ്നമാണെന്നാണ് യമാൽ പറഞ്ഞത്. 

''മെസി, റൊണാൾഡീഞ്ഞോ, മറഡോണ എന്നിവരിൽ നിന്ന് ഈ പത്താം നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും സ്വപ്നം കാണുന്നുണ്ട്. പത്താം നമ്പറിൽ അവർ സ്വന്തമാക്കിയ പാരമ്പര്യം തുടരാൻ ഞാൻ ശ്രമിക്കും. 2031 വരെയുള്ള കരാർ പുതുക്കൽ ഒരു വലിയ ചുവടുവയ്പ്പാണ്. വിജയങ്ങൾ നിറഞ്ഞ ഒരു നീണ്ട പാതയാണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഇത് ആസ്വദിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' ലാമിൻ യമാൽ ബാഴ്സ യൂണിവേഴ്സലിനോട് പറഞ്ഞു. 

ബാഴ്സയുടെ ജേഴ്സിയിൽ ഒരുപാട് ഇതിഹാസങ്ങളുടെ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ജേഴ്സി നമ്പറാണ് 10. ലയണൽ മെസി, ഡീഗോ മറഡോണ, റൊണാൾഡീഞ്ഞോ, ഹ്രിസ്റ്റോ സ്റ്റോയിച്കോവ്, റിവാൾഡോ, പെപ് ഗാർഡിയോള തുടങ്ങിയ തുടങ്ങിയ താരങ്ങൾ പത്താം നമ്പർ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2021ൽ മെസി പിഎസ്ജിയിലേക്ക് പോയതിന്‌ ശേഷം അൻസു ഫാറ്റിയും ഈ പത്താം നമ്പർ ജേഴ്സി ധരിച്ചിട്ടുണ്ട്.  

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങളിൽ നിന്നും 25 ഗോളുകളും 34 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.

After taking on Barcelonas number 10 shirt Yamal spoke about his goal Yamal said that it is the dream of any young player to take on the number 10 shirt worn by legends like Lionel Messi Diego Maradona and Ronaldinho



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  7 hours ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  8 hours ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  8 hours ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  11 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  11 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  11 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  11 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  11 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  12 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  12 hours ago