HOME
DETAILS

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

  
Web Desk
September 16, 2025 | 7:05 AM

how to update voter list details online in india

ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആറേഴുമാസത്തിനുള്ളില്‍ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഇതുസംബന്ധിച്ച് വിജ്ഞാപനം വരികയുംചെയ്യും. അതിനാല്‍ കേരളത്തിലേതുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ ഓണ്‍ലൈനില്‍ വിശദാംശങ്ങള്‍ ശരിയാക്കേണ്ടതുണ്ട്. സ്വന്തമായിതന്നെ ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയിലെ വിശദാംശങ്ങള്‍ ശരിയാക്കാവുന്നതേയുള്ളൂ.

രാജ്യവ്യാപകമായി വരുന്ന തീവ്ര വോട്ടര്‍ പരിഷ്‌കരണ നടപടി (എസ്.ഐ.ആര്‍) കണക്കിലെടുത്ത്, വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയിലെ അവരുടെ വിശദാംശങ്ങള്‍, പ്രത്യേകിച്ച് അവരുടെ വിലാസം ശരിയാക്കേണ്ടതുണ്ട്. വോട്ടര്‍ ഐ.ഡി കാര്‍ഡിലെ വിലാസ മാറ്റം ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ക്ക് അപേക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ 'ഫോം 8' പൂരിപ്പിക്കുകയാണ് വേണ്ടത്. വോട്ടര്‍മാര്‍ അവരുടെ ഫോട്ടോ ഐ.ഡി കാര്‍ഡ് (ഇ.പി.ഐ.സി) നമ്പറും മറ്റ് വിശദാംശങ്ങളും അനുബന്ധ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കുകയും വേണം.

തിരിച്ചറില്‍ രേഖ എന്തൊക്കെ?
1. ഏതെങ്കിലും കേന്ദ്ര /സംസ്ഥാന/പൊതുമേഖലാ സ്ഥാപനത്തിലെ സാധാരണ ജീവനക്കാരന്‍/പെന്‍ഷന്‍കാര്‍ഡ് നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്/പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍.
2. 1987 ജൂലൈ ഒന്നിന് മുമ്പ് സര്‍ക്കാര്‍/പ്രാദേശിക അധികാരികള്‍/ബാങ്കുകള്‍/പോസ്റ്റ് ഓഫിസ്/എല്‍.ഐ.സി/പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ്/രേഖ. 
3.  ജനന സര്‍ട്ടിഫിക്കറ്റ്.
4. അംഗീകൃത ബോര്‍ഡുകള്‍/സര്‍വകലാശാലകള്‍ നല്‍കുന്ന പാസ്പോര്‍ട്ട് മെട്രിക്കുലേഷന്‍/വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്.
5.  സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്.
6. ഫോറസ്റ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ്.
7.  ജാതി സര്‍ട്ടിഫിക്കറ്റ്.
8. എന്‍.പി.ആര്‍.
9. സംസ്ഥാന/പ്രാദേശിക അധികാരികള്‍ തയാറാക്കിയ കുടുംബ രജിസ്റ്റര്‍.
10. ഭൂമി/വീട് അലോട്ട്മെന്റ് സര്‍ട്ടിഫിക്കറ്റ്.
11. പാസ്പോര്‍ട്ട്.
12. ആധാര്‍ (ബിഹാര്‍ കേസില്‍ ആണ് ഈ രേഖ പരിഗണിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്).


മേല്‍പറഞ്ഞ 12 രേഖകളില്‍ ഒന്നാണ് സമര്‍പ്പിക്കേണ്ടത്. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവര്‍ മുകളിലെ പട്ടികയിലെ ഏതെങ്കിലും ഒരു രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. 1987 ജൂലൈ ഒന്നിനോ അതിനുശേഷമോ 2004 ഡിസംബര്‍ രണ്ടിനോ അതിനുമുമ്പോ ജനിച്ചവര്‍ സ്വന്തം രേഖയും മാതാവിന്റെയോ പിതാവിന്റെയോ രേഖയും നല്‍കണം. ഇനി 2004 ഡിസംബര്‍ രണ്ടിന് ശേഷം ജനിച്ചവര്‍ സ്വന്തം രേഖയും ഒപ്പം മാതാപിതാക്കളുടെ ഓരോ രേഖയും സമര്‍പ്പിക്കണം.


https://voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ചെയ്യേണ്ടത്. ഏതു ലക്ഷ്യത്തിനാണോ സൈറ്റ് സന്ദര്‍ശിക്കുന്നത്, അതിന്‍മേല്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഉദാഹരണത്തിന് പേര് നീക്കാനാണ് ഉദ്ദേശമെങ്കില്‍ 'ഡിലീഷ്യന്‍' ആണ് ക്ലിക്ക് ചെയ്യേണ്ടത്

 

learn how to correct or update your voter id details online using the nvsp portal or voter helpline app. follow step-by-step instructions to submit form 8 for changes in the electoral roll.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  4 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  4 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  4 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  4 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  4 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  4 days ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  4 days ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  4 days ago