HOME
DETAILS

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ

  
Web Desk
July 31, 2025 | 12:08 PM

Hajj 2026 Application Deadline Extended to 7th

 കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള തിയതി ആഗസ്റ്റ് 7 വരെ നീട്ടി. ജൂലൈ 7 മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. ജൂലൈ 31നായിരുന്നു അവസാന തിയതി. സംസ്ഥാനത്ത് ഇന്നലെ വരേ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4112 ലേഡീസ് വിതൗട് മെഹറം വിഭാഗത്തില്‍ 2817,ജനറല്‍ കാറ്റഗറിയില്‍ 13,255 അപേക്ഷകളുമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേര്‍ക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2186 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷക്ക് പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസ് നോഡല്‍ ഓഫീസറോട് വേഗത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായവരുടെ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായി കവര്‍ നമ്പര്‍ നല്‍കി വരികയാണ്.   

ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്‍  കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രി കിരണ്‍ റിഡ്ജു കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസിലെ നോഡല്‍ ഓഫീസറായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് നല്‍കാന്‍ ഉത്തരവുണ്ട്. ഹജ്ജിന് തെരഞ്ഞെടുക്കുന്നവര്‍ 1,52,300 രൂപ ആദ്യ ഗഡുവായി ഈമാസം 20 നുള്ളില്‍ അടക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  4 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  4 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  5 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  5 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  5 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  5 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago