
ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട; ബാരിക്കേഡുകൾ നീക്കാൻ കേന്ദ്രം

ന്യൂഡൽഹി: ദേശീയപാതകളിലും എക്സ്പ്രസ്‌വേകളിലും ടോൾ പിരിവ് സുഗമമാക്കാൻ കേന്ദ്ര സർക്കാർ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്താതെ കടന്നുപോകാൻ അനുവദിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ (ANPR) അധിഷ്ഠിത ഫാസ്ടാഗ് സിസ്റ്റം (AFS) ആദ്യഘട്ടത്തിൽ എട്ട് ടോൾ പ്ലാസകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പദ്ധതി വിജയകരമായാൽ രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു.
നിലവിൽ ടോൾ പിരിവിനായി ഉപയോഗിക്കുന്ന ഫാസ്ടാഗ് സംവിധാനം 2019 ഡിസംബറിൽ രാജ്യവ്യാപകമായി നടപ്പാക്കിയിരുന്നു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യമായ ടോൾ ശേഖരണം ഉറപ്പാക്കാനും ലക്ഷ്യമിട്ട ഈ സംവിധാനം ഒരുപരിധി വരെ വിജയിച്ചെങ്കിലും, പല ടോൾ പ്ലാസകളിലും നീണ്ട വാഹനനിരകൾ ഇപ്പോഴും തുടരുകയാണ്.
ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്രം പരിഗണിച്ച രണ്ട് സാങ്കേതികവിദ്യകളിൽ ഒന്നായിരുന്നു സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ്. എന്നാൽ, സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് ANPR-ഫാസ്ടാഗ് സംവിധാനത്തിനാണ് മുൻതൂക്കം നൽകിയത്. ANPR ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിച്ച് തിരിച്ചറിയുകയും, നിലവിലുള്ള ഫാസ്ടാഗ് സംവിധാനം വഴി ടോൾ തുക ഓട്ടോമാറ്റിക്കായി ഈടാക്കുകയും ചെയ്യും. ഇതോടെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ട ആവശ്യം വരില്ല.
പൈലറ്റ് പ്രോജക്ടിനായി തെരഞ്ഞെടുത്ത എട്ട് ടോൾ പ്ലാസകളിൽ ക്യാമറകൾ സ്ഥാപിച്ച് പരീക്ഷണം ആരംഭിച്ചതായി മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ബാരിക്കേഡുകൾ നീക്കം ചെയ്യുമെങ്കിലും, റോഡരികിലെ മറ്റ് ഉപകരണങ്ങൾ നിലനിർത്തും.
ദേശീയപാതകളിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) അധിഷ്ഠിത ഇലക്ട്രോണിക് ടോൾ കളക്ഷൻ (ETC) സംവിധാനം നടപ്പാക്കുന്നതിലൂടെ ടോൾ പിരിവിന്റെ കാര്യക്ഷമത വർധിപ്പിക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. എന്നാൽ, കേരളത്തിലെ ഒരു ദേശീയപാതയും ഈ പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട്ടിട്ടില്ല.
The Indian government is set to introduce a new Automatic Number Plate Recognition (ANPR)-based FASTag system, allowing vehicles to pass toll plazas without stopping. The system will be piloted at eight toll plazas, with plans for nationwide expansion if successful, aiming to reduce congestion and enhance toll collection efficiency
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• 8 hours ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• 8 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• 9 hours ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• 9 hours ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• 9 hours ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• 10 hours ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ
Kerala
• 10 hours ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• 10 hours ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• 10 hours ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• 10 hours ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• 11 hours ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• 11 hours ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• 11 hours ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• 11 hours ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 20 hours ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 20 hours ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 20 hours ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 20 hours ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• 12 hours ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 19 hours ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 19 hours ago