ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
തിരുവനന്തപുരം: ഓണക്കാലത്തെ വരവേറ്റ് സപ്ലൈക്കോ ഒാണച്ചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകളാണ് ഒരുക്കുന്നതെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ന്യായവിലക്ക് ലഭ്യമാക്കാനാണ് സപ്ലൈക്കോ തീരുമാനം.
സബ്സിഡി നിരക്കില്‍ 15 കിലോ അരി 10 രൂപ നിരക്കില്‍ നല്‍കും. വെളിച്ചെണ്ണക്ക് വിലകൂടിയ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ വെളിച്ചെണ്ണ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഓണക്കാലത്ത് ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണ സബ്‌സിഡിയായും, നോണ്‍ സബ്‌സിഡിയായും നല്‍കാനാണ് തീരുമാനം.
സബ്സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റര്‍ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. ഇതിന് പുറമെ മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും MRPയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. മാത്രമല്ല മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകള്‍ വഴി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ഓണക്കാലത്തേക്ക് സപ്ലൈക്കോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.
For Festive season, Supplyco Onam fairs will commence from August 25, announced Food and Civil Supplies Minister G. R. Anil.These fairs will be mobile markets arranged in all assembly constituencies across Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."