HOME
DETAILS

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ 

  
July 24 2025 | 08:07 AM

Karun Nair talks Cristiano Ronaldo is the all time hero of Manchester united

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ സന്ദർശിച്ചിരുന്നു. കാരിംഗ്‌ടണിലിലാണ് റെഡ് ഡവിൾസുമായി ഇന്ത്യൻ ടീം കൂടിക്കാഴ്ച നടത്തിയത്. ഇരു ടീമുകളുടെയും ജേഴ്സി സ്പോൺസർമാരായ അഡിഡാസ് ആണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരം ആരാണെന്ന് മലയാളി സൂപ്പർ താരം കരുൺ തുറന്നു പറഞ്ഞിരുന്നു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരായിരുന്നു മലയാളി താരം പറഞ്ഞത്. 

"എന്റെ എക്കാലത്തെയും മികച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഹീറോ അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും" കരുനാഗർ പറഞ്ഞു

റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി സ്പോർട്ടിങ്ങിലൂടെയായിരുന്നു. പോർച്ചുഗീസ് ക്ലബിനൊപ്പം 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു.

അൽ നസറിനൊപ്പം തന്റെ നാല്പതാം വയസിലും റൊണാൾഡോ തന്റെ പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ്‌ നടത്തികൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ അൽ നസറിന് വേണ്ടി 99 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയ റൊണാൾഡോ 938 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 62 ഗോളുകൾ കൂടിയാണ് ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന അവിസ്മരണീയമായ നേട്ടത്തിലേക്കും റൊണാൾഡോക്ക് കാലെടുത്തുവെക്കാൻ സാധിക്കും.

അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ പുതുക്കിയിരുന്നു. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും.പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.

Karun Nair talks Cristiano Ronaldo is the all time hero of Manchester united 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago