HOME
DETAILS

യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍

  
July 24 2025 | 04:07 AM

Umm Al Quwain Trade Zone offers low-cost business licenses to new entrepreneurs in the UAE

ഉമ്മുല്‍ഖുവൈന്‍: പുതിയ സംരംഭകരെ ലക്ഷ്യമാക്കി കുറഞ്ഞ നിരക്കില്‍ നിരവധി ഫ്രീ സോണ്‍ ബിസിനസ് ലൈസന്‍സുകള്‍ അവതരിപ്പിച്ച് ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാരിന്റെ ഫ്രീ ട്രേഡ് സോണ്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യമാക്കി 5,500 ദിര്‍ഹമിന് പുറത്തിറക്കിയ ബിസിനസ് ലൈസന്‍സില്‍ കോവര്‍ക്കിംഗ് ഏരിയ, ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായം,100 ശതമാനം വിദേശ ഉടമസ്ഥാവകാശം, വിദൂര കമ്പനി രൂപീകരണം എന്നിവ ഉറപ്പ് നല്‍കുന്നുവെന്ന് ജനറല്‍ മാനേജര്‍ ജോണ്‍സണ്‍.എം ജോര്‍ജ് അറിയിച്ചു.

ബിസിനസ് രംഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ സംരംഭകര്‍ക്ക് ഏറെ സഹായകമാകുന്ന ലൈസന്‍സ് പുതുക്കാനും ഇതേ തുക നല്‍കിയാല്‍ മതിയാകും. ഒരു ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ലൈസന്‍സില്‍ വിസ ലഭിക്കില്ല. പൂര്‍ണമായും നിയമപരവും ചെലവ് കുറഞ്ഞതുമായ കൊമേഴ്‌സ്യല്‍ ലൈസന്‍സാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

7000 ദിര്‍ഹമിന് ലഭിക്കുന്ന രണ്ടാമത്തെ പാക്കേജ് ചെറുവ്യാപാരികള്‍ക്കും ഇന്റര്‍നാഷണല്‍ ട്രേഡര്‍മാര്‍ക്കും ഇകൊമേഴ്‌സ് വില്‍പനക്കാര്‍ക്കും സപ്ലൈ ചെയിന്‍/പ്രൊക്യൂര്‍മെന്റ് രംഗത്തുള്ളവര്‍ക്കും ഉതകുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത ട്രേഡ് ലൈസന്‍സാണ്. സ്ഥാപനം തുടങ്ങുന്നതിനായി യു.എ.ഇയില്‍ ശാരീരികമായി ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധമില്ല. ഈ ലൈസന്‍സില്‍ ഒന്നിലധികം പ്രവൃത്തികള്‍ അനുവദനീയമാണ്. കമ്പനി രജിസ്‌ട്രേഷനും ലീസ് കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തന സ്ഥലവും ലഭിക്കും. കൂടാതെ, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായവും ലഭിക്കും. ഫ്‌ലെക്‌സിബിള്‍ ഷെയര്‍ ഹോള്‍ഡര്‍ ഘടന (50 ഷെയര്‍), കൂടാതെ, എപ്പോള്‍ വേണമെങ്കിലും ലൈസന്‍സ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യത എന്നിവയുമുണ്ട്. ആദ്യം മുതല്‍ ആരംഭിക്കാതെ തന്നെ വിസ ഇന്‍ക്ലൂസീവ് ലൈസന്‍സിലേക്ക് മാറാനും കഴിയും.
 
യു.എ.ഇയുടെ ഇറക്കുമതികയറ്റുമതി ചാനലുകള്‍ ഉപയോഗിക്കാനോ, വിദൂര വ്യാപാര പ്രവര്‍ത്തനം സ്ഥാപിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ലൈസന്‍സാണിത്. ലൈസന്‍സ് ഫീസ് തവണ വ്യവസ്ഥയില്‍ അടക്കാനുള്ള സൗകര്യവും ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തേത്ത് ഫ്രീലാന്‍സ് പെര്‍മിറ്റ് ആണ്. ഒരു വ്യക്തിയെ ഒരു ഫ്രീലാന്‍സ് പ്രൊഫഷണലായി ജോലി ചെയ്യുവാനും, ഒരു ബ്രാന്‍ഡ് നാമത്തിനോ കമ്പനിക്കോ വിരുദ്ധമായി സ്വന്തം ജന്മനാമത്തില്‍ ബിസിനസ് നടത്താനും അനുവദിക്കുന്നു. സാങ്കേതിക വിദ്യ, മാധ്യമം, ടിവി, ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് ഫ്രീലാന്‍സ് സംരംഭത്തിന്റെ ലക്ഷ്യം. പ്രോഗ്രാമര്‍മാര്‍, വെബ് ഡെവലപ്പര്‍മാര്‍, ഡിസൈനര്‍മാര്‍, എഴുത്തുകാര്‍, ഡാറ്റാ എന്‍ട്രി സ്റ്റാഫ് തുടങ്ങി വിവിധ മേഖലകളില്‍ ലൈസന്‍സുള്ള ഫ്രീലാന്‍സ് തൊഴിലാളികളെ നിയമിക്കാന്‍ പല കമ്പനികളും കൂടുതല്‍ ശ്രമിക്കുന്നതിനിടയിലാണ് ഉമ്മുല്‍ ഖുവൈന്‍ ട്രേഡ് സോണ്‍ ഫ്രീ ലാന്‍സ് പെര്‍മിറ്റ് പരിചയപ്പെടുത്തുന്നത്.

 ഫ്രീലാന്‍സ് പെര്‍മിറ്റിന് പെര്‍മിറ്റ് ഉടമയ്ക്ക് 1 വിസ (2 വര്‍ഷത്തെ വിസ) ലഭിക്കും. പെര്‍മിറ്റ് ഉടമയ്ക്ക് അവരുടെ ആശ്രിതരായ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. ഉടമക്ക് യുഎഇയില്‍ എവിടെയും അല്ലെങ്കില്‍ ലോകത്തെവിടെയും താമസിക്കാനും ജോലി ചെയ്യാനും കഴിയും. അപേക്ഷിക്കുന്നതിനും പെര്‍മിറ്റ് നേടുന്നതിനും ക്ലയന്റിന്റെ ശാരീരിക സാന്നിധ്യം ആവശ്യമില്ല. ഫ്രീലാന്‍സ് പെര്‍മിറ്റിന് കീഴില്‍ 2 അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉടമക്ക് കഴിയും. നടന്‍, കലാകാരന്‍, നൃത്തസംവിധായകന്‍, കമ്പോസര്‍, ഇവന്റ് പ്ലാനര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സംഗീതജ്ഞന്‍, ഫോട്ടോഗ്രാഫര്‍, വിവര്‍ത്തകന്‍, വെബ് ഡിസൈനര്‍, ട്യൂട്ടര്‍ എന്നിവര്‍ക്ക് ഈ പെര്‍മിറ്റ് ലഭിക്കും.

Umm Al Quwain Trade Zone offers low-cost business licenses to new entrepreneurs in the UAE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  3 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  3 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  3 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  3 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  3 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  3 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  3 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  3 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  3 days ago