HOME
DETAILS

ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍

  
July 24 2025 | 08:07 AM

Inspections tightened in Bahrain 1132 inspections in a week 12 illegal workers arrested

മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി. ഈ മാസം 13 നും 19 നും ഇടയില്‍ ആകെ 1,132 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 12 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 89 പേരെ നാടുകടത്തുകയും ചെയ്തതായി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (Labour Market Regulatory Authority - LMRA) അറിയിച്ചു.

എല്ലാ ഗവര്‍ണറേറ്റുകളിലുമായി 1,117 പരിശോധന സന്ദര്‍ശനങ്ങളും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ 15 സംയുക്ത റെയ്ഡുകളും നടത്തിയതായും എല്‍എംആര്‍എ അറിയിച്ചു. തലസ്ഥാനമായ ബഹ്‌റൈനില്‍ ഗവര്‍ണറേറ്റില്‍ ഒരു റെയ്ഡും മുഹറഖ് ഗവര്‍ണറേറ്റിലെ ആറു റെയ്ഡും വടക്കന്‍ ഗവര്‍ണറേറ്റിലും തെക്കന്‍ ഗവര്‍ണറേറ്റിലും നാലുവീതവും ഉള്‍പ്പെടെ 15 ജോയിന്റ് കാംപയിനുകള്‍ക്ക് പുറമെ  എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,117 പരിശോധനകളും നടത്തിയതായി അതോറിറ്റി ചൂണ്ടിക്കാട്ടി.

ബഹ്‌റൈനിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ വിപണി സ്ഥിരതയും മത്സരശേഷിയും നിലനിര്‍ത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം റെയ്ഡുകളെന്ന് എല്‍എംആര്‍എ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയത, പാസ്‌പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ), ഗവര്‍ണറേറ്റിന്റെ അതത് പോലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, വ്യവസായ, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് പ്രചാരണങ്ങളില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

നിയമവിരുദ്ധമായ തൊഴില്‍ രീതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ www.lmra.gov.bh എന്ന ഇലക്ട്രോണിക് ഫോം വഴി ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ അതോറിറ്റിയുടെ കോള്‍ സെന്ററില്‍ 17506055 എന്ന നമ്പറിലോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങളും പരാതികളും സിസ്റ്റം (തവസുല്‍) വഴിയോ വിളിക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

The Labour Market Regulatory Authority (LMRA) announced the implementation of 1,132 inspection campaigns and visits from July 13-19, which resulted in the detention of 12 violating and irregular workers, while 89 violators were deported



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago