
ഇതിഹാസ പിറവി; ചരിത്രനേട്ടത്തിന്റെ തലയെടുപ്പോടെ വരവറിയിച്ച് ഓസ്‌ട്രേലിയൻ താരം

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. സബീന പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
കാമറൂൺ ഗ്രീനിന്റെയും അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ മൈക്കൽ ഓവന്റെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് കങ്കാരുപ്പട വിജയം സ്വന്തമാക്കിയത്. 26 പന്തിൽ 51 റൺസ് നേടിയാണ് ഗ്രീൻ തിളങ്ങിയത്. രണ്ട് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. മൈക്കൽ ഓവൻ 27 പന്തിൽ 50 റൺസും നേടി. ആറ് കൂറ്റൻ സിക്സുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ ഓസ്‌ട്രേലിയക്കായി 50+ റൺസ് നേടുന്ന മൂന്നാമത്തെ താരമായി മാറാനും ഓവന് സാധിച്ചു.
ഡേവിഡ് വാർണർ, റിക്കി പോണ്ടിങ് എന്നിവർക്ക് ശേഷമാണ് ഓവൻ ഈ നേട്ടം കൈവരിക്കുന്നത്. വാർണർ തന്റെ ആദ്യ മത്സരം 2009ലാണ് കളിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള തന്റെ ആദ്യ മത്സരത്തിൽ 43 പന്തിൽ 89 റൺസാണ് വാർണർ നേടിയത്. റിക്കി പോണ്ടിങ് ഓസീസിനൊപ്പമുള്ള തന്റെ ആദ്യ ടി-20 മത്സരത്തിൽ 55 പന്തിൽ പുറത്താവാതെ 98 റൺസായിരുന്നു നേടിയിരുന്നത്. 2005ൽ ന്യൂസിലാൻഡിനെതിരെയായിരുന്നു പോണ്ടിങ് ടി-20യിൽ അരങ്ങേറ്റം കുറിച്ചത്.
നിലവിൽ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഓസ്ട്രേലിയ. ജൂലൈ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
Michael Owen made history on his debut in T20 cricket for Australia. He scored 50 runs off 27 balls against the West Indies. The star hit six huge sixes off his bat. With this, Owen also became the third player to score 50+ runs on debut for Australia, after David Warner and Ricky Ponting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago