HOME
DETAILS

വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം 

  
Web Desk
July 22 2025 | 01:07 AM

VSs demise Traffic restrictions in Thiruvananthapuram today in connection with public viewing and mourning procession

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണിമുതലാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുക.  സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തിരുവനന്തപുരം പൊലിസിന്റെ കുറിപ്പ് 

ബഹുമാനപ്പെട്ട മുൻ കേരളാ മുഖ്യമന്ത്രി  ശ്രീ.വി എസ് അച്ചുതാനന്ദൻ  അവർകളുടെ വിയോഗത്തോടനുബന്ധിച്ചുളള പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട്  22.07.2025 തീയതി രാവിലെ 07.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
     
സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല . പൊതുദർശനത്തിന് വരുന്ന പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്.

പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട് ,  ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , ടാഗോർ തിയേറ്റർ ഗ്രൗണ്ട് , തെെക്കാട്, പി റ്റി സി ഗ്രൌണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും , കവടിയാറിലെ സാ‍ൽവ്വേഷൻ ആർമി ഗ്രൗണ്ടിലും , പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
     
 പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക്  ചെയ്യാൻ പാടില്ലാത്തതാണ്.   വിലാപയാത്ര കടന്നു പോകുന്ന  സെക്രട്ടറിയേറ്റ് , പി എം ജി , പട്ടം , കേശവദാസപുരം , ഉളളൂർ, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ്  വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്.
    
വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനഗതാഗതം വഴി തിരിച്ച് വിടുന്നതാണ്.  തിരുവനന്തപുരം സിറ്റി  പോലീസിന്റെ  ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.

ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  12 days ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  12 days ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  12 days ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  12 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  12 days ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  12 days ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  12 days ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  12 days ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  12 days ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  12 days ago