HOME
DETAILS

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates

  
Web Desk
July 22 2025 | 04:07 AM

UAE Weather Alert Temperatures May Soar to 50C Chance of Rain Forecast

ദുബൈ: ദുബൈയുടെയും അൽ ഐന്റെയും ചില ഭാഗങ്ങളിൽ ഇന്നലെ അപ്രതീക്ഷിത മഴ പെയ്തതിന് പിന്നാലെ, യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കൊടും വേനൽ ചൂട് തുടരുമെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രവചനമുണ്ട്. തീരദേശ, ദ്വീപ് മേഖലകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുമ്പോൾ, പർവതപ്രദേശങ്ങളിൽ 33 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാകും അനുഭവപ്പെടുക.

രാത്രിയിലും ബുധനാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ഈർപ്പം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തെക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ ആയിരിക്കുമെങ്കിലും, പകൽ സമയത്ത് 40 കിലോമീറ്റർ വരെ വേഗതയിൽ വീശാനും പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫും ഒമാൻ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മൂടൽമഞ്ഞും പൊടിക്കാറ്റും ദൃശ്യപരത കുറയ്ക്കുന്ന പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ദീർഘനേരം വെയിലിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.

Temperatures are expected to hit 50 degrees Celsius in parts of the country, with a possible chance of rain. Stay updated on heat warnings and forecasts.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  2 days ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  2 days ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  2 days ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  2 days ago
No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  2 days ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  2 days ago
No Image

വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം

Kerala
  •  2 days ago
No Image

യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്

uae
  •  2 days ago