
മുൻമന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.

തൊടുപുഴ: മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫ് കെ.എസ്.ഇ.ബി ഐ.ബിയിൽ വർഷങ്ങളോളം അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഓഫിസർ നിർദേശിച്ച പിഴത്തുക വെട്ടിക്കുറച്ച് ബോർഡ്. സി.ഐ.ടി.യു സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷന്റെ സമ്മർദത്താലാണ് പിഴത്തുക 95,840 രൂപയായി വെട്ടിക്കുറച്ചത്.
അനധികൃത താമസം കണ്ടെത്തിയ കെ.എസ്.ഇ.ബി വിജിലൻസിന്റെ റിപ്പോർട്ട് പ്രകാരം കൺകറന്റ് ഓഡിറ്റർ പരിശോധന നടത്തി. ഈ റിപ്പോർട്ടിന്റെ അിസ്ഥാനത്തിൽ പലിശയടക്കം 3,96,510 രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോർഡ് ചീഫ് ഇന്റേണൽ ഓഡിറ്റർ ശുപാർശ ചെയ്തത്. വൈദ്യുതി ബോർഡിന് ലഭിക്കേണ്ട മൂന്നുലക്ഷത്തിലധികം പിഴത്തുക ഇളവ് ചെയ്തത് ചട്ടലംഘനമെന്നാണ് വിലയിരുത്തൽ.
ചിത്തിരപുരം കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ മൂന്നാം നമ്പർ മുറി വാടക അടയ്ക്കാതെ എം.എം മണിയുടെ മുൻ പഴ്‌സണൽ സ്റ്റാഫ് അംഗവും ഗൺമാനും താമസിച്ചത് 2,435 ദിവസമാണ്. എം.എം മണി മന്ത്രിയായിരുന്ന കാലത്തെ 1,237 ദിവസവും എം.എൽ.എ ആയിരുന്ന 1,198 ദിവസവുമാണ് അനധികൃതമായി താമസിച്ചത്.
തിരുവനന്തപുരം വൈദുതി ഭവനത്തിലെ ഐ.ബി ബുക്കിങ് സെക്ഷനിൽ നിന്നുള്ള വാക്കാൽ / ടെലിഫോൺ നിർദേശപ്രകാരം ചിത്തിരപുരം ഐ.ബിയുടെ കെയർ ടേക്കർ, 26.11.2016 മുതൽ 25.12.2017 വരെ റൂം നമ്പർ 3 അനുവദിച്ചിരുന്നു. ഇക്കാലയളവിലെ വാടക ഓരോദിവസത്തേക്കും 30 രൂപ നിരക്കിൽ ഈടാക്കി ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടുണ്ട്.
തുടർന്നുള്ള ആറര വർഷക്കാലമാണ് അനധികൃത താമസം. മന്ത്രിയുടെ സ്റ്റാഫെന്ന പരിഗണന നൽകി 30 രൂപ വീതം ആദ്യത്തെ 1,237 ദിവസത്തെ വാടകയായി 37,110 രൂപ, എം.എൽ.എയായ കാലഘട്ടത്തിൽ 1,198 ദിവസം 300 രൂപ നിരക്കിൽ 3,59,400 രൂപ, ഇതിന്റെ പലിശ എന്നിവ ഈടാക്കാനായിരുന്നു ശുപാർശ. ഇതാണ് സി.ഐ.ടി.യു സമ്മർദത്താൽ വെട്ടിക്കുറച്ചത്.
The Kerala State Electricity Board (KSEB) has reduced the penalty amount recommended by the audit officer in connection with the illegal stay of former Electricity Minister M.M. Mani’s personal staff in KSEB’s Inspection Bungalow (IB) for several years. The penalty was reportedly reduced to ₹95,840 under pressure from the CITU-affiliated KSEB Workers Association.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ; 62 ലക്ഷം പേർക്ക് 1,600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി
Kerala
• 36 minutes ago
എം പരിവാഹന്‍ തട്ടിപ്പിൽ നഷ്ടമായത് 45 ലക്ഷം; കേരളത്തിൽ തട്ടിപ്പിനിരയായത് 500 ലേറെ പേർ, കൂടുതൽ പേരുടെ പണം പോയേക്കും
Kerala
• 42 minutes ago
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കീത്; അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ നടപടി
Kerala
• an hour ago
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ട് ഇന്ത്യ; പട്ടിണി മരണം തുടരുന്നു
International
• an hour ago
തിങ്കളാഴ്ച വരെ മഴ തുടരും; ആറ് ജില്ലകളിൽ അതിശക്തമായ മഴ, ഓറഞ്ച് അലർട്ട്
Weather
• an hour ago
മുസ്ലിം നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മോഹന്‍ ഭാഗവത്; ചര്‍ച്ചയ്‌ക്കെത്തിയവരെല്ലാം സംഘ്പരിവാരുമായി അടുപ്പമുള്ളവര്‍
National
• an hour ago
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്; സ്വാഗതം ചെയ്ത് സഊദി അറേബ്യ
International
• 2 hours ago
സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
International
• 9 hours ago
ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്
National
• 9 hours ago
തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
Kerala
• 10 hours ago
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്
National
• 10 hours ago
കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ
Kerala
• 10 hours ago
സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
National
• 10 hours ago
കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും
Kerala
• 11 hours ago
ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 12 hours ago
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്
National
• 12 hours ago
ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 12 hours ago
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
Kerala
• 12 hours ago
കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ
Kuwait
• 11 hours ago
ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല
Kerala
• 11 hours ago
പതിനെട്ടുകാരനായ പ്രണയനൈരാശ്യക്കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ജനക്കൂട്ടം രക്ഷയ്ക്കെത്തി
National
• 11 hours ago