HOME
DETAILS

അകാരണമായി പിന്മാറി; ഇന്ത്യയുമായി പോയിന്റ് പങ്കിടാനില്ലെന്ന് പാകിസ്ഥാന്‍, ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ വിവാദം

  
July 22 2025 | 15:07 PM

Legends Championship Row Pakistan Refuses to Share Points After India Pulls Out

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സിൽ ഇന്ത്യ ചാമ്പ്യൻസുമായുള്ള മത്സരത്തിൽ പോയിന്റ് പങ്കിടാൻ കഴിയില്ലെന്ന് പാകിസ്താൻ ചാമ്പ്യൻസ് വ്യക്തമാക്കി. മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ ടീം മത്സരിക്കാനില്ലെന്ന് അറിയിച്ച് പിന്മാറിയതിനാൽ ഇരു ടീമുകൾക്കുമിടയിലുള്ള മത്സരം നടക്കാതെ വന്നു.

ഇന്ത്യ അകാരണമായി പിന്മാറിയതിനാൽ മത്സരത്തിന്റെ രണ്ട് പോയിന്റുകൾ പാകിസ്താൻ ചാമ്പ്യൻസിന് അവകാശപ്പെട്ടതാണെന്ന് ടീം ഉടമ കാമിൽ ഖാൻ അഭിപ്രായപ്പെട്ടു. "ഇന്ത്യയും പാകിസ്താനും ഫൈനലിൽ എത്തിയാൽ അപ്പോൾ കാര്യങ്ങൾ തീരുമാനിക്കാം. എന്തായാലും ഈ മത്സരത്തിന്റെ പോയിന്റ് പങ്കിടാൻ കഴിയില്ല," എന്നാണ് പാകിസ്താൻ ടീമിന്റെ ഔദ്യോഗിക നിലപാട്.

കഴിഞ്ഞ സീസണിൽ റണ്ണറപ്പുകളായ പാകിസ്താൻ ചാമ്പ്യൻസ് ഈ വർഷത്തെ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആറ് ടീമുകൾ മത്സരിക്കുന്ന ഈ ടൂർണമെന്റിൽ നിലവിൽ പാകിസ്താൻ ചാമ്പ്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.

നിലവിലെ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് ചാമ്പ്യൻസ് മൂന്നാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകൾക്ക് പിന്നിലായി, ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത ഇന്ത്യ ചാമ്പ്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇന്ന് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരെയാണ് ഇന്ത്യൻ ചാമ്പ്യൻസിന്റെ രണ്ടാം മത്സരം.

ഞായറാഴ്ച യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാമ്പ്യൻസും പാകിസ്താൻ ചാമ്പ്യൻസും തമ്മിൽ മത്സരിക്കേണ്ടിയിരുന്നു. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനകൾ നടത്തിയ ഷഹീദ് അഫ്രീദി പാകിസ്താൻ ടീമിൽ ഉൾപ്പെട്ടതിനെ ചൂണ്ടിക്കാട്ടി ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കപ്പെട്ടു.

Controversy erupted in the Legends Cricket Championship as Pakistan refused to share points with India after the scheduled match between the two was called off. Pakistan claims India withdrew "without reason" and insists they deserve full points. Reports suggest India's withdrawal was linked to Pakistan's inclusion of Shahid Afridi, who made controversial remarks following the Pahalgam terror attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  2 days ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  2 days ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  2 days ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  2 days ago
No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  2 days ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  2 days ago
No Image

വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം

Kerala
  •  2 days ago
No Image

യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്

uae
  •  2 days ago