HOME
DETAILS

വനിതാ എഎസ്ഐയെ ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി; കീഴടങ്ങിയത് കാമുകിയുടെ പൊലീസ് സ്റ്റേഷനിൽ

  
July 22 2025 | 18:07 PM

Gujarat Shocker CRPF Jawan Kills Woman ASI Live-in Partner Surrenders at Her Police Station

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്ഐ) അരുണ നതുഭായ് ജാദവിനെ (38) ലിവ്-ഇൻ പങ്കാളിയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ ദിലീപ് ഡാങ്‌ചി (32) കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ദിലീപ്, അരുണ ജോലി ചെയ്തിരുന്ന അഞ്ജർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

അരുണ സുരേന്ദ്രനഗർ സ്വദേശിനിയാണ്. അഞ്ജാറിലെ ഗംഗോത്രി സൊസൈറ്റി-2ൽ താമസിച്ചിരുന്ന അവർ, 2021-ൽ ഇൻസ്റ്റാഗ്രാമിലൂടെ മണിപ്പൂരിൽ ജോലി ചെയ്യുന്ന ദിലീപുമായി പരിചയപ്പെട്ടു. അന്നു മുതൽ ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട്, അരുണയുടെ വീട്ടിൽവെച്ച് ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. കോപാകുലനായ ദിലീപ്, അരുണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണം ആരംഭിച്ചു. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.

Gujarat’s Kutch district, CRPF jawan Dileep Dangchi (32) allegedly strangled his live-in partner, Assistant Sub-Inspector Aruna Nathubhai Jadav (38), to death after an argument at her residence in Anjar’s Gangotri Society-2 on Friday evening. The two, who met via Instagram in 2021, had been living together. Dileep surrendered at Anjar police station, where Aruna worked. A murder case has been registered under the Bharatiya Nyaya Sanhita, and investigations are ongoing.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; നിതീഷ് കുമാർ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ലഭിച്ചത് മറ്റാരുടേയോ മൃതദേഹം, ആരോപണവുമായി വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബം

Kerala
  •  2 days ago
No Image

 'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

National
  •  2 days ago
No Image

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി

National
  •  2 days ago
No Image

നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്‌ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല

uae
  •  2 days ago
No Image

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

qatar
  •  2 days ago
No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  2 days ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  2 days ago