HOME
DETAILS

ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് പുതിയ ഷോറൂം ഡി.ഐ.പിയിൽ ആരംഭിച്ചു

  
July 23 2025 | 16:07 PM

High Range Auto Spare Parts Opens New Showroom in Dubai Investment Park DIP

ദുബൈ: പ്രമുഖ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് പുതിയ ഷോറൂം ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കി(ഡി.ഐ.പി)ൽ ആരംഭിച്ചു. ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് & സ്റ്റാർ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ഡയരക്ടർമാരായ ജേക്കബ്.ജി തയ്യിൽ, ഷിബു സി.ആർ, അരുൺ ഗോപാൽ, സന്തോഷ് കെ.എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഹൈ റേഞ്ച് ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തുറക്കുന്ന അഞ്ചാമത്തെ ഷോറൂമാണ് ഡി.ഐ.പിയിലേത്. റാസ് അൽ ഖോർ, അൽ ഖൂസ്, ഖിസൈസ്, റാഷിദിയ

എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ. ഹൈ റേഞ്ച് ഗ്രൂപ്പിന്റെ  പ്രവർത്തനങ്ങളെ കുറിച്ച് ഗ്രൂപ് സി.എം.ഡി ജേക്കബ്.ജി തയ്യിൽ വിശദീകരിച്ചു. കമ്പനിയുടെ വളർച്ചക്ക് പിന്നിൽ  പ്രവർത്തിച്ച ജീവനക്കാർക്കും ഉപയോക്താക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

സമഗ്ര ശേഖരം, കൺസൾട്ടൻസി, ഗുണനിലവാരമുള്ള പാർട്സ്, ഗ്യാരണ്ടി എന്നിവയോടെ ഉപയോക്താക്കൾക്ക് ജാപനീസ്, കൊറിയൻ വാഹനങ്ങളുടെ ജനുവിൻ ആൻഡ് ആഫ്റ്റർ മാർക്കറ്റ് ഓട്ടോ പാർട്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ഷോറൂമിലൂടെ ദുബൈയിലെ സാന്നിധ്യം പുലീകരിക്കാനാകുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

എഞ്ചിൻ ഘടകങ്ങൾ, ബ്രേക് സിസ്റ്റംസ്, ഫിൽറ്റേഴ്‌സ് ഉൾപ്പെടെ വിവിധ ബ്രാൻഡുകൾക്കും മോഡലുകൾക്കുമായി വിപുലമായ ഓട്ടോ പാർട്‌സ് പുതിയ ഷോറൂമിൽ ലഭ്യമാണ്.

പരിചയ സമ്പന്നരായ പ്രൊഫഷണലുകൾ, വിപുലമായ ഇൻവെന്ററി, മികച്ച വില എന്നിവ തങ്ങളുടെ സവിശേഷതയാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

High Range Auto Spare Parts, a leading automobile spare parts company, has inaugurated a new showroom in Dubai Investment Park (DIP). The opening ceremony was conducted by the directors of High Range Auto Spare Parts & Star Range Auto Spare Parts: Jacob G Thiyyil, Shibu CR, Arun Gopal, and Santhosh KS ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago
No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 days ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  2 days ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  2 days ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  2 days ago