HOME
DETAILS

അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്

  
July 31 2025 | 12:07 PM

Atulyas Cremation Held Chavara Police Set to Bring Husband to kerala

ഷാര്‍ജ/കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ തേവലക്കര സ്വദേശിനി അതുല്യ ശേഖറിന്റെ സംസ്‌കാരം നടത്തി. ഇന്നലെ വൈകീട്ട് എത്തിച്ച മൃതദേഹം നാല് മണിക്കാണ് സംസ്‌കരിച്ചത്.

പുലര്‍ച്ചെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം പിന്നീട് പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം യുവതിയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പേരില്‍ പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം 19നാണ് യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2014ല്‍ ആയിരുന്നു യുവതിയും സതീഷും തമ്മിലുള്ള വിവാഹം നടന്നത്. മദ്യത്തിന് അടിമയായ യുവതിയുടെ ഭര്‍ത്താവ് സതീഷ് അതുല്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 

2 കൊല്ലം മുമ്പാണ് യുവതി ദുബൈയില്‍ എത്തിയത്. പിന്നീട് ദമ്പതികള്‍ ഷാര്‍ജയിലേക്ക് താമസം മാറുകയായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോയ അതുല്യ മകള്‍ ആരാധ്യയുമായി ഷാര്‍ജയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മകള്‍ക്ക് ഷാര്‍ജയില്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചവറ തെക്കുംപുറം പൊലിസ് സതീഷിനെതിരെ കൊലപാതകകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സതീഷിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളിലേക്ക് ചവറ പൊലിസ് കടന്നിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

യുവതിയുടെ മരണം ആത്മഹത്യയാണെന്ന് ഷാര്‍ജ പൊലിസ് സ്ഥിരീകരിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. യുവതിയുടെ മകള്‍ ആരാധ്യയെ മരണം അറിയിച്ചത് ചൊവ്വാഴ്ച വൊകീട്ടായിരുന്നു. ആരാധ്യയാണ് അതുല്യയുടെ ചിതയ്ക്ക് തീകൊളുത്തിയത്. വന്‍ ജനാവലിയാണ് യുവതിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

Atulya’s body was cremated amid emotional scenes. Chavara police have initiated steps to bring her husband home for questioning in connection with the ongoing investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  20 hours ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  21 hours ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  21 hours ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  21 hours ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  a day ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  a day ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  a day ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  a day ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  a day ago