HOME
DETAILS

ദേര മാര്‍ക്കറ്റില്‍ ഷെയ്ഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; കടകളില്‍നിന്ന് നടപ്പാതകളിലേക്കിറങ്ങി നോക്കി നിന്ന് ജനം; ചിത്രങ്ങള്‍ വൈറല്‍

  
Web Desk
July 24 2025 | 04:07 AM

Dubai Ruler Sheikh Mohammeds surprise visit to Deira Market

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ തിരക്കേറിയ ദേര മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തി. ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ സൂചിപ്പിക്കുന്നതായിരുന്നു ഈ സന്ദര്‍ശനം. അല്‍ ഹംരിയ തുറമുഖത്തേക്ക് ഷെയ്ഖ് മുഹമ്മദ് സഞ്ചരിക്കുമ്പോള്‍, അദ്ദേഹത്തെ കാണാന്‍ പലരും കടകളില്‍ നിന്ന് ഇറങ്ങി നടപ്പാതകളില്‍ കാത്തുനിന്നു.

മീന അല്‍ ഹംരിയയിലെ ഡി.പി വേള്‍ഡ് കാര്യാലയവും അദ്ദേഹം സന്ദര്‍ശിച്ചു. അവിടത്തെ പ്രധാന വികസന പദ്ധതിക്ക് അംഗീകാരം നല്‍കിയ വേളയിലെ ഈ സന്ദര്‍ശനം ശ്രദ്ധേയമായി. 700 മീറ്റര്‍ വലുപ്പമുള്ള തുറമുഖ നിര്‍മാണമാണ് നടക്കുന്നത്. വലിയ കപ്പലുകളെ ഉള്‍ക്കൊള്ളാനും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കാനും രൂപകല്‍പന ചെയ്തതാണിത്. 1,150 മീറ്റര്‍ കടല്‍ഭിത്തി കൂട്ടിച്ചേര്‍ക്കുകയും ബെര്‍ത്തിങ് ശേഷി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്ത തുറമുഖത്തിന്റെ 2024ലെ വിപുലീകരണത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിര്‍മാണം.

മാള്‍ ഓഫ് ദി എമിറേറ്റ്‌സിലും ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി. അതേദിവസം തന്നെയായിരുന്നു കുതിച്ചുയരുന്ന താപനിലയില്‍ അസ്വസ്ഥനാകാതെ തിരക്കേറിയ ദേര മാര്‍ക്കറ്റിലും അദ്ദേഹമെത്തിയത്. ദുബൈ മെട്രോയില്‍ സഞ്ചരിച്ചായിരുന്നു അവിടെ എത്തിയത്. മെട്രോ സ്റ്റേഷനില്‍ നിന്നിറങ്ങി അദ്ദേഹം മാളിലേക്ക് നടന്നു. ശൈഖ് മുഹമ്മദിനെ കാണാനും വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും ജനം ചുറ്റും കൂടി.

കുട്ടികളോടൊപ്പം സ്‌നേഹത്തോടെ അദ്ദേഹം ഫോട്ടോകള്‍ എടുക്കുകയും കാരുണ്യപൂര്‍വം അവരുടെ ശിരസ്സുകളില്‍ സൗമ്യമായി തലോടുകയും ചെയ്തു. ലോക നേതാക്കളില്‍ ഭൂരിഭാഗവും കനത്ത സുരക്ഷാ സംഘമില്ലാതെ പുറത്തിറങ്ങുന്നത് അപൂര്‍വമാണെങ്കിലും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി നടക്കുന്നത് ജനമനസില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും സ്‌നേഹ ബഹുമാനങ്ങളും തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

In a city known for its towering skylines and global ambition, it's the quiet humility of its leader that often leaves the deepest impression. Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, is known not just for his visionary leadership, but for his genuine connection with people.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago
No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 days ago