HOME
DETAILS

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിലെ ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിലെത്തും

  
July 29 2025 | 02:07 AM

Arrest of nuns BJP representative to reach Raipur today

ഛത്തീസ്ഗഡ്: ഛത്തീസ്ഗണ്ഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിയമസഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി അനൂപ് ആന്റണി ഇന്ന് റായ്പൂരിൽ എത്തും. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അനൂപ് ആന്റണി ഇന്ന് ചർച്ച ചെയ്യും. ഇതിനിടെ പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗണ്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്നാൻ തുടങ്ങിയവരാണ് ഛത്തീസ്ഗഡിൽ എത്തുക. 

അതേസമയം ബിജെപി പ്രതിനിധിയുടെ വരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഛത്തീസ്ഗഡിലെ വൈദികർ ആവശ്യപ്പെടുന്നത്.  കേരളത്തിലെ ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ ഇടപെടണമെന്ന് ഛത്തീസ്ഗണ്ടിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികനായ സാബു ജോസഫ് പറഞ്ഞു.  കന്യാസ്ത്രീയുടെ സേവന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ ഇടപെടേണ്ടത് വരുന്ന ആൾക്ക് കന്യാസ്ത്രീയെ കുറിച്ച് ബോധം ഉണ്ടെന്നാണ് പ്രതീക്ഷയെന്നും സാബു ജോസഫ് പറഞ്ഞു. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ മനുഷ്യക്കടത്ത് നടന്നു  എന്ന പ്രതികരണം വളരെ നേരത്തെ ആയിപ്പോയെന്നും സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ സത്യം പുറത്തു വരുകയുള്ളൂ എന്നും സാബു ജോസഫ് വ്യക്തമാക്കി. തെറ്റിദ്ധാരണകൾ മാറ്റാനായി മലയാളി കേന്ദ്രമന്ത്രിമാർ ഇടപെടണമെന്നും ഇടപെടേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും സാബു ജോസഫ് ചൂണ്ടിക്കാട്ടി.

നിലവിൽ ഛത്തീസ്ഗഢിലെ ദുർഗ് ജില്ലാ ജയിലിൽ കന്യാസ്ത്രീകൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചാണ് കേസ്. ഈ വകുപ്പുകൾ ഛത്തീസ്ഗഢിൽ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഇവ. കോടതിയുടെ തുടർനടപടികൾ കന്യാസ്ത്രീകളുടെ കാര്യത്തിൽ നിർണായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ

National
  •  8 days ago
No Image

ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക

Kerala
  •  8 days ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്

Kerala
  •  8 days ago
No Image

സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍ 

International
  •  8 days ago
No Image

പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala
  •  8 days ago
No Image

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 

uae
  •  9 days ago
No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  9 days ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  9 days ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  9 days ago