HOME
DETAILS

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

  
Web Desk
July 29 2025 | 02:07 AM

Isolated rains to continue in Kerala Yellow alert in two districts

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.    ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  പടിഞ്ഞാറൻ  മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.  ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായിട്ടുണ്ട്.


വരാനിരിക്കുന്ന മണിക്കൂറുകളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ജൂലൈ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Isolated rains to continue in Kerala Yellow alert in two districts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  3 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  3 days ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  3 days ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  3 days ago
No Image

ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ

uae
  •  3 days ago
No Image

കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്‌സിഡി

International
  •  3 days ago
No Image

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Kerala
  •  3 days ago
No Image

ഇനിമുതല്‍ ലാപ്‌ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം

uae
  •  3 days ago
No Image

15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്

Kerala
  •  3 days ago