
യുഎഇയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി ഇന്‍വെസ്റ്റോപിയ ഗ്ലോബല്‍ സമ്മിറ്റ്; പങ്കെടുത്തത് യൂസഫലി അടക്കമുള്ള പ്രമുഖര്‍

അബൂദബി/വിശാഖപട്ടണം: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള മികച്ച നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി ആന്ധ്രാപ്രദേശില്‍ നടന്ന ഇന്‍വെസ്റ്റോപിയ ഗ്ലോബല്‍ സമ്മിറ്റ്. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലി, യു.എ.ഇയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുത്ത സമ്മിറ്റില്‍ ഇന്ത്യയു.എ.ഇ നിക്ഷേപ രംഗത്തെ പുതിയ സാധ്യതകള്‍ ചര്‍ച്ചയായി. ഇന്ത്യയു.എ.ഇ ഫുഡ് കോറിഡോര്‍, ഗ്രീന്‍ എനര്‍ജി, സീപോര്‍ട്ട്, ലോജിസ്റ്റിക്സ്, ഷിപ് ബില്‍ഡിങ്, ഡിജിറ്റല്‍, എ.ഐ, സ്പേസ്, ടൂറിസം രംഗങ്ങളില്‍ നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ലുലു അടക്കം യു.എ.ഇ ആസ്ഥാനമായുള്ള കമ്പനികളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു. ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ചന്ദ്രബാബു നായിഡു അറിയിച്ചു.
അമരാവതിയിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലമാക്കണമെന്ന് മുഖ്യന്ത്രി ചന്ദ്രബാബു നായിഡു യൂസഫലിയോട് ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക ഉച്ചകോടി നടക്കുന്ന ദാവോസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂസഫലിയുമായി നേരിട്ടുകണ്ട് നിക്ഷേപ കാര്യങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് ക്ഷണിച്ചതും ലുലു മാളിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കാര്യവും നായിഡു ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മില്‍ മികച്ച വ്യാപാര ബന്ധമാണ് ഉള്ളതെന്നും, യു.എ.ഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.
വിശാഖപട്ടണത്ത് ഷോപ്പിങ് മാള്‍, വിജയവാഡയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രം, ഹൈപര്‍ മാര്‍ക്കറ്റുകള്‍ അടക്കം ആന്ധ്രയില്‍ വിപുലമായ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി. വിശാഖപട്ടണത്തെ ഷോപ്പിങ്ങ മാള്‍ യാഥാര്‍ഥ്യമാകുന്നതോടെ 8,000 പേര്‍ക്ക് തൊഴിലവസരം ഒരുങ്ങും. വിജയവാഡയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിര്‍മാണം ആലോചനയിലാണ്. ആന്ധ്രയിലെ കര്‍ഷകര്‍ക്കും സര്‍ക്കാരിനും മികച്ച പിന്തുണ നല്‍കുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതികളെന്നും യൂസഫലി പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള പച്ചക്കറിപഴം ഉത്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലേതുള്പ്പെടെ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ തനത് കാര്‍ഷിക വിഭവങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
In a major push to attract investments into Andhra Pradesh, Chief Minister N. Chandrababu Naidu set an ambitious target of Rs 10 lakh crore investments for the year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• a day ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago