HOME
DETAILS

യുഎഇയിലെ ഉയര്‍ന്ന താപനില: ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലെ മയ്യിത്ത് നിസ്‌കാരങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍

  
July 26 2025 | 03:07 AM

UAE Authorities advise avoiding funeral prayers after noon in the wake of High temperature

അബൂദബി: ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി, ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍ മയ്യിത്ത് നിസ്‌കാരങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്ത് പൊതുജനങ്ങളെ ഉപദേശിച്ചു.
അതിരാവിലെയോ, സൂര്യരശ്മികള്‍ ശക്തി കുറഞ്ഞ വൈകുന്നേരമോ മയ്യിത്ത് നിസ്‌കാരങ്ങളും സംസ്‌കാര നടപടിക്രമങ്ങളും നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അതോറിറ്റി ഊന്നിപ്പറഞ്ഞു.

രാവിലെ 10 നും വൈകുന്നേരം 5നും ഇടയില്‍ അത്തരം സേവനങ്ങള്‍ നടത്തുന്നതിനെതിരെ പ്രത്യേക മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാലയളവ് ചൂടില്‍ ആഘാതത്തിനും ക്ഷീണത്തിനും സാധ്യതയുള്ളതിനാല്‍ പ്രത്യേകിച്ച് അപകടകരമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യു.എ.ഇയിലെ വേനല്‍ക്കാലത്തെ ചൂടില്‍ മയ്യിത്ത് നിസ്‌കാരസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പെന്നും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്ത് വ്യക്തമാക്കി.

അതേസമയം, യുഎഇയില്‍ അസ്ഥിരമായ വേനല്‍ക്കാല കാലാവസ്ഥ തുടരുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിച്ചു. ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും മൂടല്‍മഞ്ഞിന് സാധ്യതയുള്ള ഈര്‍പ്പമുള്ള അവസ്ഥയുണ്ടാകും.

In light of the soaring summer temperatures, UAE authorities are urging residents to perform funeral prayers and burial procedures during the early morning or evening hours, when the intensity of the sun is at its lowest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്  

Cricket
  •  3 hours ago
No Image

ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ 

International
  •  3 hours ago
No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  4 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  4 hours ago
No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  5 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago