HOME
DETAILS

സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം

  
July 27 2025 | 13:07 PM

KL Rahul Create a Historical Record Against England in Test Cricket

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ് തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് കെഎൽ രാഹുലിന്റെ പുറത്താകലാണ്‌. സെഞ്ച്വറിക്ക് വെറും 10 റൺസ് അകലെയാണ് രാഹുൽ മടങ്ങിയത്. 90 റൺസിനാണ് രാഹുൽ പുറത്തായത്. എട്ട് ഫോറുകളാണ് താരം നേടിയത്. സെഞ്ച്വറി നഷ്ടമായെങ്കിലും മറ്റൊരു തന്റെ കരിയറിൽ മറ്റൊരു റെക്കോർഡാണ് രാഹുൽ സ്വന്തമാക്കിയത്. 

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ തവണ 35+ റൺസ് സ്കോർ ചെയ്യുന്ന താരമായാണ് രാഹുൽ റെക്കോർഡിട്ടത്. ഇത് ഏഴാം തവണയാണ് രാഹുൽ ഈ പരമ്പരയിൽ 35+ റൺസ് നേടുന്നത്, ഇതോടെ ഇത്ര തവണ 35= റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താനും രാഹുലിന് സാധിച്ചു. 2018ലാണ് കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ 35+ റൺസ് സ്കോർ ചെയ്തത്. ആറ് തവണ 35+ റൺസ് നേടിയ സുനിൽ ഗവാസ്കറിനെ മറികടന്നാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. 1978ലായിരുന്നു ഗവാസ്കറിന്റെ ഈ പ്രകടനം. 

അതേസമയം മത്സരത്തിൽ ഇന്ത്യക്കായി നായകൻ ശുഭ്മൻ ഗിൽ സെഞ്ച്വറി നേടി തിളങ്ങി. 238 പന്തിൽ 102 റൺസാണ് ഗിൽ നേടിയത്. 12 ഫോറുകൾ അടങ്ങുന്നതാണ് ഗില്ലിന്റെ പ്രകടനം. 

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 669 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ സെഞ്ച്വറി നേടി. 248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബെൻ സ്റ്റോക്സ് 198 പന്തിൽ 141 റൺസും നേടി. 11 ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ്‌ നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

KL Rahul Create a Historical Record Against England in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്  

Cricket
  •  4 hours ago
No Image

ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ 

International
  •  4 hours ago
No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  4 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  4 hours ago
No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  5 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago