HOME
DETAILS

ദുബൈ പൊലിസ് ചരിത്രത്തില്‍ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ വനിതയായി കേണല്‍ സമീറ അല്‍ അലി

  
July 28 2025 | 02:07 AM

Samira Al Ali becomes first woman promoted to brigadier in Dubai Police history

ദുബൈ: ദുബൈ പൊലിസ് (Dubai Police) ചരിത്രത്തില്‍ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ വനിതയെന്ന വിശേഷണത്തിനര്‍ഹയായി കേണല്‍ സമീറ അബ്ദുല്ല അല്‍ അലി. 1956 ല്‍ സേന സ്ഥാപിതമായതിന് ശേഷം ഇതാദ്യമായാണ് ഒരു സ്ത്രീ ദുബൈ പൊലിസില്‍ ബ്രിഗേഡിയര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എല്ലാ റാങ്കുകളിലുമുള്ള വിശാലമായ നിയമനങ്ങളുടെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയത്.

30 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ബ്രിഗേഡിയര്‍ സമീറ അല്‍ അലി നേതൃത്വം, നവീകരണം, സ്ഥാപന വികസനം എന്നിവയില്‍ അസാധാരണമായ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് പുതിയ പദവിയിലെത്തിയത്. നിലവില്‍ ദുബൈ പൊലിസില്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന അവര്‍ പൊലിസിന്റെ പ്രവര്‍ത്തനങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

തനിക്ക് കിട്ടിയ പ്രമോഷന് യുഎഇയുടെ നേതൃത്വത്തോട് ബ്രിഗേഡിയര്‍ സമീറ അല്‍ അലി നന്ദി പ്രകടിപ്പിച്ചു. ഈ ബഹുമതിയ്ക്കും വനിതാ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ പ്രമോഷന്‍ ദുബൈ പൊലിസ് ഉയര്‍ത്തിപ്പിടിക്കുന്ന സമഗ്ര മൂല്യങ്ങളുടെ പ്രതീകമാണ്. ഇത് സേനയിലെ ഓരോ സ്ത്രീക്കും അഭിമാനകരമായ നിമിഷമാണ്- അവര്‍ പറഞ്ഞു.

2025-07-2808:07:28.suprabhaatham-news.png
 
 

ഡെപ്യൂട്ടി ചീഫ് ഓഫ് പൊലിസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം, ദുബൈ പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി എന്നിവരുടെ പിന്തുണയും അവര്‍ എടുത്തു പറഞ്ഞു.

യുഎഇ സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഷുറന്‍സില്‍ ബിരുദം നേടിയ ശേഷം 1994ലാണ് സമീറ അല്‍ അലി തന്റെ പ്രൊഫണഷല്‍ കരിയര്‍ ആരംഭിച്ചത്. വനിതാ കേഡറ്റുകള്‍ക്കായുള്ള പരിശീലന പരിപാടിയിലൂടെ ദുബൈ പൊലിസില്‍ ചേരുന്നതിന് മുമ്പ് അവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നു. വിരമിച്ച മേജര്‍ ജനറല്‍ ജാസിം ബെല്‍റമിതയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് യൂണിറ്റിലേക്കുള്ള അവരുടെ നിയമനം.

പരമ്പരാഗതമായി പുരുഷന്മാര്‍ വഹിക്കുന്ന റോളായ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂവില്‍ ഒരു ഡിവിഷനെ നയിക്കുന്ന ആദ്യ വനിതയായി അവര്‍ പിന്നീട് മാറി. 



Colonel Samira Abdullah Al Ali has been promoted to the rank of Brigadier in Dubai Police, becoming the first woman to attain this senior position since the force was founded in 1956. The promotion was issued under the directive of Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, as part of a broad round of appointments across all ranks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago