HOME
DETAILS

ഏഷ്യാ കപ്പ് ക്രിക്കറ്റ് സെപ്റ്റംബർ ഒന്നുമുതൽ; ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ

  
July 28 2025 | 02:07 AM

Asia Cup T20 2025 will take place in the UAE from September 1 to 28

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടി20 ടൂർണമെന്റ് സെപ്റ്റംബർ ഒന്നുമുതൽ 28 വരെ യു.എ.ഇയിൽവെച്ച് നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായി അറിയിച്ചു. എ.സി.സി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മുഹ്‌സിൻ നഖ്‌വി സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്നു. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യപാകിസ്താൻ പോരാട്ടം സെപ്റ്റംബർ 14നാണ്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും. 

ഓരോ ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതിൽ മികച്ച രണ്ട് ടീമുകൾ ഫൈനലിൽ കളിക്കും. ടീമുകൾ സെപ്റ്റംബർ ഏഴോടെ യു.എ.ഇയിലെത്തും. 2023 ഏഷ്യാ കപ്പിൽ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ. 50 ഓവർ ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഈ മാസം 24ന്് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ 25 അംഗരാജ്യങ്ങളും ചേർന്ന എ.സി.സി യോഗത്തിലാണ് ഏഷ്യാകപ്പ് ആതിഥേയത്വവും ഷെഡ്യൂളും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ബി.സി.സി.ഐയെ പ്രതിനിധാനംചെയ്ത് രാജീവ് ശുക്ല ഓൺലൈനായി പങ്കെടുത്തിരുന്നു. 

ടി20 ഫോർമാറ്റിലായിരിക്കും ഏഷ്യാ കപ്പ് ടൂർണമെന്റ്. 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമെന്ന നിലയിലാണ് ഈ മാറ്റം.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റ് ആതിഥേയത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ടൂർണമെന്റ് നടത്താൻ തയ്യാറാണെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വാവകാശം ബി.സി.സി.ഐക്കാണ്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചിരുന്നു. 

The Asia Cup T20 2025 will take place in the UAE from September 1 to 28, as officially confirmed by the Asian Cricket Council.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  3 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago