Despite the availability of a PSC rank list, recruitment for police constable posts is stalled because the concerned departments have not reported the vacancies to the Public Service Commission (PSC), leading to delays in appointments.
HOME
DETAILS

MAL
പി.എസ്.സി റാങ്ക് ലിസ്റ്റ് വന്നിട്ടും പൊലിസ് തസ്തികകളിൽ നിയമനമില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല
July 28 2025 | 02:07 AM

തിരുനാവായ (മലപ്പുറം): പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽവന്നിട്ടും പൊലിസ് തസ്തികകളിൽ നിയമനം നടക്കുന്നില്ല. പൊലിസ് കോൺസ്റ്റബിൾ തസ്തികകളിലെ ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതാണ് ഇതിനു കാരണം. ഏഴു ബറ്റാലിയനിലായി പൊലിസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് ഈ വർഷം ഏപ്രിൽ 16നാണ്. 3,115 പേരെ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ബറ്റാലിയനിലും ഒന്നാം റാങ്ക് ലഭിച്ചയാൾക്കുപോലും നിയമനം നൽകിയിട്ടില്ല. ഒരു വർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റുകളുടെ സമയപരിധിയുടെ നാലിൽ ഒന്ന് തീർന്നിട്ടും നിയമനനടപടികൾ ആരംഭിക്കാത്തതിൽ ഉദ്യോഗാർഥികൾ നിരാശയിലാണ്.
തിരുവനന്തപുരം, തൃശൂർ, കാസർകോട് ബറ്റാലിയനുകളിലായി 10 എൻ.ജെ.ഡി ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് എല്ലാ ബറ്റാലിയനിലുമായി 2,623 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഈ വർഷം ഏപ്രിൽ 21നു നിലവിൽവന്ന വനിതാ പൊലിസ് കോൺസ്റ്റബിൾ റാങ്ക് ലിസ്‌റ്റിൽ 370 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ഒറ്റ ഒഴിവും റിപ്പോർട്ട് ചെയ്‌തിട്ടില്ല. മുൻ ലിസ്റ്റിൽ നിന്ന് 361 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. സംസ്ഥാന തലത്തിലാണ് ഈ തസ്തികയിൽ നിയമനം നടക്കുക.
മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവാണ്. നിയമനം കുറയുന്നതിനനുസരിച്ചു ലിസ്‌റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറച്ച് പി.എസ്.സി സർക്കാരിനെ സഹായിക്കുകയാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. വിവിധ കമ്മിഷനുകൾ നിർദേശിച്ചത് പ്രകാരം ജോലിഭാരത്തിനനുസരിച്ചു തസ്‌തിക സൃഷ്ടിക്കാത്തതും സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാത്തതുമെല്ലാമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നത്. വർഷംതോറും വിജ്‌ഞാപനം പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയാറാക്കി, പിന്നീട് നിയമനം നടത്താതെ ഉദ്യോഗാർഥികളെ കമ്പളിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയർന്നുവന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
Kerala
• 2 days ago
തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'
National
• 2 days ago
മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 2 days ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 2 days ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 2 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 2 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago