HOME
DETAILS

നീറ്റ് യുജി കൗൺസിലിങ് രജിസ്‌ട്രേഷൻ ജൂലൈ 31 വരെ നീട്ടി; ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 3ന്

  
Web Desk
July 29 2025 | 08:07 AM

NEET UG counselling registration has been extended till July 31

നീറ്റ് യുജി കൗൺസിലിങ് രജിസ്‌ട്രേഷൻ ജൂലൈ 31 വരെ നീട്ടി. അഖിലേന്ത്യ എംബിബിഎസ്/ ബിഡിഎസ്/ ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട എംസിസി ഓൺലൈൻ കൗൺസിലിങ് ഷെഡ്യുളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ജൂലൈ 31ന് ഉച്ചക്ക് 12 മണിവരെയാണ് രജിസ്റ്റർ ചെയ്യാനാവുക. 

സമയക്രമം

അപേക്ഷ: ജൂലൈ 31 (ഉച്ച 12 വരെ)

ഫീസ് : ജൂലൈ 31 (വൈകീട്ട് 3 വരെ)

ചോയിസ് ഫില്ലിങ് : ജൂലൈ 31ന (രാത്രി 11.55ന് മുൻപ് പൂർത്തിയാക്കണം)

ആഗസ്റ്റ് 1, 2 തീയതികളിൽ നീറ്റ് പ്രോസസിങ് നടപടി പൂർത്തിയാക്കി 3,4 തീയതികളിലായി അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. വിശദമായ വിജ്ഞാപനം, കൂടുതൽ വിവരങ്ങൾക്കും https://mcc.nic.in/ug സന്ദർശിക്കുക. 

നീറ്റ് യുജി കൗൺസിലിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള പ്രധാന ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ നൽകുന്നു. 

? നീറ്റ് എഴുതിയ എല്ലാവർക്കും എം.സി.സി കൗൺസലിങ്ങിൽ പങ്കെടുക്കാൻ സാധിക്കുമോ? 

ഇല്ല. നീറ്റ് യു.ജി 2025ൽ യോഗ്യത നേടിയവർക്ക് മാത്രമാണ് അവസരം. ജനറൽ, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 720 ൽ 144 (ഭിന്നശേഷിക്കാർക്ക് 127) ആണ് യോഗ്യതാ മാർക്ക്. എന്നാൽ ഒ.ബി.സി, എസ്.സി, എസ്.ടി (ഭിന്നശേഷിക്കാരടക്കം) വിഭാഗങ്ങൾക്ക് 113 മാർക്ക് മതി. 

? കൗൺസലിങ് പ്രക്രിയയിൽ എത്ര ചോയ്‌സുകൾ നൽകാൻ സാധിക്കും? നൽകിയ ചോയ്‌സുകൾ പുനഃക്രമീകരിക്കാൻ സാധിക്കുമോ?

 വിദ്യാർഥികളുടെ താൽപര്യമനുസരിച്ച് എത്ര ചോയ്‌സുകൾ വേണമെങ്കിലും നൽകാം. ഓരോ റൗണ്ടിലും പ്രത്യേകം ചോയിസുകൾ നൽകേണ്ടതുണ്ട്. ചോയ്‌സുകൾ ലോക്ക് ചെയ്യുന്നതിനു മുമ്പ് എത്ര തവണ വേണമെങ്കിലും മാറ്റംവരുത്താനും പുനഃക്രമീകരിക്കാനും സാധിക്കും.

? എം.സി.സി കൗൺസലിങ് വഴി പ്രവേശനം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എം.ബി.ബി.എസിന് ഒരേ ഫീസാണോ ? 

അല്ല. പല സ്ഥാപനങ്ങളിലും ഫീസ് വ്യത്യസ്തമാണ്. എം.സി.സി വെബ്‌സൈറ്റിലെ ''പാർട്ടിസിപേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീറ്റെയിൽസ് യു.ജി 2025 '' എന്ന ലിങ്ക് വഴി ഓരോ സ്ഥാപനത്തിലെയും ഫീസ്,ബോണ്ട് വ്യവസ്ഥകൾ തുടങ്ങിയ വിശദാംശങ്ങൾ മനസ്സിലാക്കാം. 

? കൗൺസലിങിന്റെ രണ്ടാം റൗണ്ടിൽ ഒരു സീറ്റ് ലഭിച്ചാൽ വേണ്ടെന്നു വയ്ക്കാൻ സാധിക്കുമോ? 

എം.സി.സി അലോട്ട്‌മെന്റിൽ ആദ്യ റൗണ്ടിൽ മാത്രമേ ഫ്രീ എക്‌സിറ്റ് ഉള്ളൂ. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചത് സ്വീകരിച്ചില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മാത്രമല്ല മൂന്നാം റൗണ്ടിൽ പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്‌ട്രേഷൻ നടത്തി, ഫീസ് അടയ്ക്കണം.

NEET UG counselling registration has been extended till July 31. The MCC (Medical Counselling Committee) has revised the schedule for Round 1 online counselling for All India MBBS, BDS, and BSc Nursing courses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago