HOME
DETAILS

ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്‍

  
Web Desk
July 31 2025 | 03:07 AM

Mystery Deepens in Dharmasthala Deaths SIT Found Torn Red Blouse and ID Cards Says Lawyer

ബംഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യക അന്വേഷണ സംഘം (എസ്.ഐ.ടി) ആദ്യം കഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവ കണ്ടെത്തിയിരുന്നുവെന്ന വെളിപെടുത്തലുമായി അഭിഭാഷകന്‍. ധര്‍മസ്ഥലയില്‍ കാണാതായ അനന്യഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകന്‍ മഞ്ജുനാഥ് ആണ് ഇക്കാര്യം വെളിപെടുത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണ സംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

സ്‌നാനഘട്ടത്തിന്റെ തീരമായതിനാല്‍ ഇത്തരത്തില്‍ പല വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയേക്കുമെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. അതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലക്ഷ്യംവെച്ചാണ് എസ്.ഐ.ടിയുടെ പരിശോധന. ഒന്നാമത്തെ പോയന്റില്‍ നിന്ന് കണ്ടെത്തിയ ആധാര്‍ കാര്‍ഡില്‍ ലക്ഷ്മി എന്ന പേരും എ.ടി.എം കാര്‍ഡില്‍ പുരുഷന്റെ പേരുമാണുള്ളതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. 

നേത്രാവതി നദിക്കരയില്‍ നടത്തുന്ന തിരിച്ചല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ നാലിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയിലും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും ധര്‍മസ്ഥലയില്‍ മറവുചെയ്തതായി മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ 13 സ്ഥലങ്ങളില്‍ പെട്ട നാല് സ്ഥലങ്ങളിലാണ് എസ്.ഐ.ടി ഇന്നലെ തിരച്ചില്‍ നടത്തിയത്. വെളിപ്പെടുത്തല്‍ പ്രകാരം ഈ സ്ഥലങ്ങളില്‍ നിന്ന് ആറ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. രണ്ടു ദിവസങ്ങളിലായി അഞ്ചിടങ്ങളില്‍ എസ്.ഐ.ടി പരിശോധന പൂര്‍ത്തിയാക്കി.

പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളും ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങളാണ് വെവ്വേറെ തിരച്ചില്‍ നടത്തിയത്. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ തിരച്ചില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മണ്‍വെട്ടികൊണ്ട് ആഴത്തിലുള്ള പരിശോധന അസാധ്യമായതിനാല്‍ ചെറിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. എന്നാല്‍, വനമേഖലയില്‍ യന്ത്രം ഉപയോഗിക്കാനാകില്ല. മണ്ണ് നീക്കിയുള്ള പരിശോധന ഇന്നും തുടരുമെന്ന് എസ്.ഐ.ടി എസ്.പി ജിതേന്ദ്രകുമാര്‍ ദയാമ അറിയിച്ചു. പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ്, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ണ് നീക്കിയുള്ള പരിശോധന തുടരുന്നത്. എസ്.ഐ.ടി എസ്.പി ജിതേന്ദ്ര കുമാര്‍ ദയാമയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പെണ്‍കുട്ടികളെയും സ്ത്രീകളെയും കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ നേത്രാവതി കുളിക്കടവിന് സമീപത്തെ സ്ഥലത്ത് 13 ഇടങ്ങള്‍ തിങ്കളാഴ്ച എസ്.ഐ.ടി പ്രത്യേകമായി അടയാളപ്പെടുത്തുകയും റിബണ്‍ കെട്ടി വേര്‍തിരിക്കുകയും ചെയ്തിരുന്നു. ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിന് പരിസരത്തായുള്ള സ്ഥലങ്ങളാണ് ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയത്.

അന്വേഷണം പ്രാഥമിക ഘട്ടത്തില്‍-എസ്.ഐ.ടി മേധാവി
ധര്‍മസ്ഥല: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയുമായി എസ്.ഐ.ടി മുന്നോട്ടുപോവുകയാണെന്ന് എ.ഡി.ജി.പി പ്രണബ് മൊഹന്തി. സാക്ഷി വെളിപ്പെടുത്തിയ സ്ഥലങ്ങളില്‍ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചില്‍ തുടരും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണിത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സാക്ഷി ചൂണ്ടിക്കാട്ടിയ എല്ലാ സ്ഥലങ്ങളിലും വിശദമായ രീതിയില്‍ തന്നെ പരിശോധന നടത്തുമെന്നും എസ്.ഐ.ടി തലവന്‍ പ്രണബ് മൊഹന്തി പറഞ്ഞു.

പകരം ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി
ബംഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തലവന്‍ എ.ഡി.ജി.പി പ്രണബ് മൊഹന്തി കേന്ദ്രസര്‍വീസിലേക്ക് പോകാനൊരുങ്ങുന്നു. കേന്ദ്ര ഡെപ്യൂട്ടേഷന്റെ അര്‍ഹതാ പട്ടികയില്‍ പ്രണബ് മൊഹന്തിയും ഉള്‍പ്പെട്ടതോടെയാണ് എസ്.ഐ.ടി തലപത്ത് മാറ്റമുണ്ടായേക്കുമെന്ന സൂചനയുണ്ടായത്. കേന്ദ്ര അന്വേഷണ ഏജന്‍സികളിലടക്കം ഉള്‍പ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ താല്‍ക്കാലിക പട്ടികയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ഐ.പി.എസ് ഓഫിസറായ പ്രണബ് മൊഹന്തി ഇടംപിടിച്ചത്. അതേസമയം, പ്രണബ് മൊഹന്തി കേന്ദ്രസര്‍വീസിലേക്ക് പോയാല്‍ പകരം ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വര പറഞ്ഞു.

 

A lawyer representing the mother of missing Ananya Bhatt reveals that the Special Investigation Team (SIT) found a torn red blouse, PAN card, and ATM card from the initial site in the Dharmasthala case. The SIT has not issued an official response.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  10 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  17 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  18 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  18 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  18 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  18 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  18 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  18 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  18 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  19 hours ago