HOME
DETAILS

ഈ പാനീയങ്ങള്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും 

  
July 30 2025 | 05:07 AM

Bedtime Drinks That Aid in Stress Relief Digestion and Fat Loss

 

കിടക്കാന്‍ പോകുമ്പോള്‍ ചില പാനീയങ്ങള്‍ കുടിക്കുന്നത് സ്ട്രസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പില്ലാതാക്കാനും സഹായിക്കുന്നതാണ്. ഏതൊക്കെയാണ് അത്തരത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന പാനീയങ്ങള്‍ എന്നു നോക്കാം. 

നാരങ്ങവെള്ളം

നാരങ്ങ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് നേരിയ ചൂടുള്ള വെള്ളത്തിലാണ് ഇത് കുടിക്കേണ്ടത് എന്നതാണ്. കാരണം നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. അതുകൊണ്ട് തന്നെ രാത്രി ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാചേര്‍ത്തു കിടക്കുന്നതിനു മുമ്പ് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാനും നല്ല ദഹനത്തിനും കാരണമാകുന്നു. രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരത്തിനു കഴിയുന്നു. അതുകൊണ്ട് നാരങ്ങവെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതുതന്നെയാണ്. 

 

karu.jpg

കറുവപ്പട്ട

ആന്റിഓക്‌സിഡന്റ് ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങളടങ്ങിയവയാണ് കറുവാപ്പട്ട . ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് കൂടുന്നത് കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ട ചെറിയ കഷണം നേരിയ ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നത് കാലറി ബേണ്‍ ചെയ്യാന്‍ സഹായിക്കുന്നതാണ്. 

 

uluwa.jpg

ഉലുവ

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വളരെയധികം സഹായിക്കുന്നതാണ്. ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നതാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

 

milktur.jpg

മഞ്ഞള്‍ ചേര്‍ത്ത പാല്‍

മഞ്ഞളില്‍ ശക്തിയേറിയ ആന്റിഇന്‍ഫഌമേറ്ററിയും കുര്‍ക്കുമിനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രിയില്‍ ഇളം ചൂടുള്ള പാലില്‍ മഞ്ഞള്‍ കുറച്ച് ചേര്‍ത്തു കുടിക്കുന്നത് ഇന്‍ഫഌമേഷന്‍ അഥവാ വീക്കം കുറയ്്ക്കുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ്. 

 

gignlem.jpg

ഇഞ്ചി -നാരങ്ങ

ഇഞ്ചിക്കും നാരങ്ങയ്ക്കും ആന്റിഓക്‌സിഡന്റ്, തെര്‍മോജനിക് ഗുണങ്ങളുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഹെര്‍ബല്‍ ടീ രാത്രിയില്‍ കുടിക്കുമ്പോള്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുകയും ഉറക്കത്തില്‍ കാലറി ബേണ്‍ ചെയ്യുകയും ചെയ്യുന്നതാണ്. മാത്രമല്ല പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago