
വയനാട് വിങ്ങിപ്പൊട്ടിയപ്പോൾ നീലക്കോട്ടണിഞ്ഞ് നിലാവെളിച്ചമായ വിഖായ വളണ്ടിയർമാർ
.jpeg?w=200&q=75)
കൽപ്പറ്റ: ഉരുളിന്റെ ഇരുളിൽ നീലനിലാവിന്റെ പ്രകാശമായിരുന്നു അവർ. നീലക്കോട്ടണിഞ്ഞ് തിമർത്തുപെയ്യുന്ന പേമാരിയിലും സ്വയം സമർപ്പിതരായി എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർമാർ. പ്രകൃതിദുരന്തം തീരാവേദനകൾ സമ്മാനിച്ച ചൂരൽമലയിലും മുണ്ടക്കൈയിലും വിഖായ വിങ് രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി. കനത്ത മഴയും മലവെള്ളപ്പാച്ചിലും ഗൗനിക്കാതെ ജീവന്റെ തുടിപ്പുകൾ തേടി മനസുപതറാതെ അവർ നിറഞ്ഞുനിന്നു. വിഖായ വയനാട് ജില്ലാ ചെയർമാൻ ഫൈസൽ മുട്ടിൽ, കൺവീനർ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം.
വയനാട് ജില്ലയ്ക്ക് പുറമെ നീലഗിരി, കോഴിക്കോട്, കൊടുക്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുൾപ്പെടെ വിഖായയുടെ പ്രവർത്തകർ ദുരന്തഭൂമിയിൽ എത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായ രാവിൽ പുലർച്ചെ നാലോടെ ജില്ലയിലെ വിഖായ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഒടുവിൽ വീടുകളിലും മറ്റും അവശേഷിച്ച സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ച ശേഷമാണ് ദുരന്തഭൂമിയിൽനിന്ന് അവർ മടങ്ങിയത്. ദുരന്തമുഖത്ത്, ഖബർസ്ഥാനുകളിൽ, പുത്തുമലയിലെ പൊതുശ്മശാനത്തിൽ, മയ്യിത്ത് പരിപാലനത്തിൽ, വാഹനങ്ങൾ നിയന്ത്രിക്കാൻ, ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ എത്തിക്കാൻ അവർ കൈമെയ് മറന്ന് ഓടിനടന്നു. പലരെയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഇവരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സേവനങ്ങൾക്കായി.
വീടുകൾ വൃത്തിയാക്കിയും പൊതുസ്ഥലങ്ങൾ ശുചീകരിച്ചും പള്ളി, മദ്‌റസ ക്ലീൻ ചെയ്തും വാടക വീടുകളിലേക്ക് മാറുന്നവർക്ക് സഹായമൊരുക്കിയും മൃഗങ്ങൾക്ക് ഭക്ഷണമെത്തിച്ചും വിഖായ വേറിട്ടുനിന്നു. ആശയറ്റവർക്ക് ആശ്രയമായി പൊതുസമൂഹത്തിന്റെ പ്രശംസയും അവർ ഏറ്റുവാങ്ങി.
They were the light of the blue moon amid the darkness of the landslide. Dressed in blue, unwavering even in the pouring rains, the SKSSF Vikaya volunteers stood selflessly committed. In Chooralmala and Mundakkai, where the natural disaster brought unbearable pain, the Viqaya Wing became a strong presence in the rescue operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 9 hours ago
തേങ്ങ പറിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഒരു കുടുംബത്തിലെ നാല് ആളുകൾക്ക് പരുക്ക്
Kerala
• 9 hours ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• 9 hours ago
ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
Cricket
• 9 hours ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• 9 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
National
• 9 hours ago
മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്
Cricket
• 9 hours ago
അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ
Saudi-arabia
• 9 hours ago
ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 വർഷത്തെ നിർണായക രേഖകൾ നശിപ്പിച്ചതിന് പൊലിസിന് വിമർശനം
National
• 10 hours ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പുക ഉയരുന്നത് കാണാമെന്ന് ദൃക്സാക്ഷികൾ
uae
• 10 hours ago
ഏഷ്യ കപ്പിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് സൂപ്പർതാരം
Cricket
• 10 hours ago
ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച് ഇന്ത്യ
Cricket
• 10 hours ago
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്
Kuwait
• 10 hours ago
കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.
uae
• 11 hours ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 12 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 12 hours ago
അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം
Saudi-arabia
• 12 hours ago
മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി
Kerala
• 12 hours ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 11 hours ago
കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു
Kerala
• 11 hours ago
മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala
• 11 hours ago