HOME
DETAILS

ഉരുളക്കിഴങ്ങ് കഴിച്ചതിനു ശേഷം 27 വയസുള്ള യുവാവ് ഐസിയുവില്‍;  എപ്പോഴാണ് ഇത് നമ്മുടെ ജീവിതത്തില്‍ ശത്രുവാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?  

  
July 30 2025 | 09:07 AM

Potatoes Can Be Dangerous Too The Hidden Risk of Sprouted Potatoes

 

നമ്മള്‍ എല്ലാ ദിവസവും പച്ചക്കറികള്‍ കഴിക്കാറുണ്ട്. അതില്‍ തന്നെ ഉരുളക്കിഴങ്ങും കഴിക്കാറുണ്ട്. കറിവച്ചും പുഴുങ്ങിയും പലഹാരമുണ്ടാക്കിയും എല്ലാം. പാചകത്തിനു വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ ഈ ഉരുളക്കിഴങ്ങ് നിങ്ങളുടെ ജീവനു ഭീഷണിയായാലോ..? ആരോഗ്യകരമെന്നു പറയപ്പെടുന്ന ഉരുളക്കിഴങ്ങ് കഴിച്ചു 27 കാരന്‍ ആശുപത്രിയിലായ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഉരുളക്കിഴങ്ങു കഴിച്ച ശേഷം ഈ യുവാവിന്റെ അവസ്ഥ വഷളാവുകയും യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ആരോഗ്യകരമെന്നു കരുതപ്പെടുന്ന ഉരുളക്കിഴങ്ങ് ശരീരത്തിന് എങ്ങനെ വിഷമായി മാറി എന്നത് നമുക്ക് നോക്കാം.  

boor.jpg


  
ഏറെ ഇഷ്ടത്തോടെയാണ് ഉരുളക്കിഴങ്ങ് കറിയും വറുത്തതും പൊരിച്ചതുമൊക്കെ നമ്മള്‍ കഴിക്കാറുള്ളത്. എന്നാല്‍ എപ്പോഴാണ് ഇത് നമ്മുടെ ജീവിതത്തില്‍ ശത്രുവാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?  ഛര്‍ദിയും തലകറക്കവുമായി അബോധാവസ്ഥയിലാണ് 27 വയസുള്ള യുവാവ് ആശുപത്രിയിലെത്തുന്നത്. അയാളുടെ രക്തസമ്മര്‍ദ്ദം വളരെ കുറവായിരുന്നു. ഉടനെ അദ്ദേഹത്തെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കാരണം കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി. യുവാവ് മുളപ്പിച്ച പച്ച ഉരുളക്കിഴങ്ങ് കഴിച്ചതായിരുന്നു കാരണം. 


മുളപ്പിച്ച ഉരുളക്കിഴങ്ങിലുള്ള അപകടം

മുളപ്പിച്ചതോ പച്ചയോ ആയ ഉരുളക്കിഴങ്ങില്‍ സോളനൈന്‍ എന്ന അപകടകരമായ ഒരു വിഷവസ്തു അടങ്ങിയിട്ടുണ്ട്. ഈ വിഷ വസ്തു നമ്മുടെ നാഡികളെയും ദഹനവ്യവസ്ഥയെയും ആക്രമിക്കുന്നു. ഉരുളക്കിഴങ്ങില്‍ സോളനൈന്‍ സ്വാഭാവികമായും ഉണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോഴും പച്ചയായി മാറുമ്പോഴും അതിലെ സോളനൈനിന്റെ അളവ് വളരെയധികം വര്‍ധിക്കുന്നതാണ്. 

മുളപ്പിച്ചതോ പച്ചയോ ആയ ഉരുളക്കിഴങ്ങ് ഒരിക്കലും കഴിക്കരുത്. അങ്ങനെ മുളച്ചതോ പച്ചനിറമുള്ളതോ ആയ ഉരുളക്കിഴങ്ങാണ് കൈയിലുള്ളതെങ്കില്‍ അത് കളയുക. ഒരിക്കലും ഉപയോഗിക്കരുത്. 

 

ururla1.jpg


വെയിലത്ത് വയ്ക്കുന്നത്

ഉരുളക്കിഴങ്ങ് വെയിലത്ത് വയ്ക്കുമ്പോള്‍ അവയിലെ സോളനൈനിന്റെ അളവ് കൂടുന്നതായിരിക്കും. അതിനാല്‍ ഉരുളക്കിഴങ്ങ് എപ്പോഴും ഇരുട്ടുള്ളതും വരണ്ടതുമായ സ്ഥലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. 

 


സോളനൈനിന്റെ ലക്ഷണങ്ങള്‍  തിരിച്ചറിയുക

സോളനൈന്‍ കഴിക്കുന്നത് ഓക്കാനത്തിനും ചര്‍ദ്ദി, വയര്‍വേദന, വയറിളക്കം, തലകറക്കം എന്നിവയക്കൊക്കെ കാരണമാകും. കഠിനമായാല്‍ ഇവ നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും മരണം പോലും സംഭവിക്കുകയും ചെയ്യാം. 

 

 

kedu.jpg

ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത്..? 

ശരിയായ രീതിയില്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കുക. ഇത് ഇരുണ്ട അല്ലെങ്കില്‍ വരണ്ട സ്ഥലങ്ങളില്‍ സൂക്ഷിക്കുക. പാന്‍ട്രി അല്ലെങ്കില്‍ കാബിനറ്റ് പോലുള്ളവയില്‍.

ചീഞ്ഞവ- ഉരുളക്കിഴങ്ങ് ചീഞ്ഞു പോയിട്ടുണ്ടെങ്കിലോ മുള വന്നിട്ടുണ്ടെങ്കിലോ അതില്‍ പച്ച നിറത്തിലുള്ള പാടുകള്‍ ഉണ്ടെങ്കിലോ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കരുത്. ഉടനെ വലിച്ചെറിയുക. 

ലക്ഷണം കണ്ടാല്‍
ഉരുളക്കിഴങ്ങ് കഴിച്ചതിനു ശേഷം ഛര്‍ദിയോ തലകറക്കമോ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago
No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  7 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  15 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  15 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago