
ധര്‍മസ്ഥല കേസ്: പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറെന്ന് ബി.ജെ.പി നേതാവ്, ആരോപണങ്ങള്‍ ഉന്നയിച്ചത് മുസ്ലിം, എല്ലാത്തിന്റേയും ഉത്ഭവം കേരളത്തില്‍ നിന്ന്

ബംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അജ്ഞാത പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ്. ഈ കേസിന്റെ ഉത്ഭവം കേരളത്തില്‍ നിന്നാണെന്നാണ് കര്‍ണാടക നിയമസഭ പ്രതിപക്ഷ നേതാവ് കൂടിയായ ആ.അശോക ആരോപിച്ചു. ചൊവ്വാഴ്ച മൈസൂരുവില്‍ മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു അശോകയുടെ പ്രസ്താവന.
'പരാതിക്ക് പിന്നില്‍ ഒരു അദൃശ്യ കരമുണ്ട്. അത് കേരള സര്‍ക്കാറിന്റേതാണ്. ചിലര്‍ മനഃപൂര്‍വം കേസ് സങ്കീര്ണമാക്കുകയാക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചത് ഒരു മുസ്ലിം വ്യക്തിയാണ്. ഈ കേസിന്റെ മുഴുവന്‍ പശ്ചാത്തലവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്' - അശോക പറഞ്ഞു.
കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ച നടപടിയെ അശോക സ്വാഗതം ചെയ്തു.
'എസ്.ഐ.ടി അന്വേഷണ തീരുമാനം സ്വാഗതാര്‍ഹമാണ്. അതിനെ ധര്‍മസ്ഥല അതോറിറ്റിയും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പറയപ്പെടുന്ന പുരോഗമന ഗ്രൂപ്പുകള്‍ നാളെ ഒരുപക്ഷേ, എസ്.ഐ.ടിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. അവര്‍ക്കനുകൂലമാണ് റിപ്പോര്‍ട്ടെങ്കില്‍ അവര്‍ അംഗീകരിക്കും. അല്ലാത്തപക്ഷം, അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തും' അശോക പറഞ്ഞു.
പരാതിക്കാരന് ബോംബാണോ ഇട്ടത് അതോ പൊട്ടാസാണോ എന്ന് കാത്തിരുന്ന് കാണാമെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു. ധര്‍മസ്ഥല കേസ് കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിന് പിന്നിലെ ഗൂഢാലോചന അന്വേഷണത്തില്‍ പുറത്തുവരും. അതിനുശേഷം ഞാന്‍ കൂടുതല്‍ പ്രതികരിക്കാം' -ആര്. അശോക വ്യക്തമാക്കി.
അതേസമയം, ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യക അന്വേഷണ സംഘം(എസ്.ഐ.ടി) നേത്രാവതി നദിക്കരയില്‍ മണ്ണ് നീക്കി നടത്തിയ ആദ്യ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും ധര്‍മസ്ഥലയില്‍ മറവുചെയ്തതായി വെളിപ്പെടുത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ എസ്.ഐ.ടി മണ്ണ് നീക്കി പരിശോധന നടത്തിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 13 സ്ഥലങ്ങളില്‍ ഒരിടത്താണ് ഇന്നലെ കുഴിച്ചത്. മണ്ണ് നീക്കിയുള്ള പരിശോധന ഇന്നും തുടരുമെന്ന് എസ്.ഐ.ടി എസ്.പി ജിതേന്ദ്രകുമാര്‍ ദയാമ അറിയിച്ചു.
പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ്, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ണ് നീക്കിയുള്ള പരിശോധന നടന്നത്. എസ്.ഐ.ടി എസ്.പി ജിതേന്ദ്ര കുമാര്‍ ദയാമയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പുറമെ നിന്നുള്ള തൊഴിലാളികളെ കൊണ്ടാണ് മണ്ണ് നീക്കിയത്.
പെണ്‍കുട്ടികളെയും സ്ത്രീകളെയും കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ നേത്രാവദി കുളിക്കടവിന് സമീപത്തെ സ്ഥലത്ത് 13 ഇടങ്ങള്‍ തിങ്കളാഴ്ച എസ്.ഐ.ടി പ്രത്യേകമായി അടയാളപ്പെടുത്തുകയും റിബണ്‍ കെട്ടി വേര്‍തിരിക്കുകയും ചെയ്തിരുന്നു. ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിന് പരിസരത്തായുള്ള സ്ഥലങ്ങളാണ് ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയത്. നേത്രാവതി കുളിക്കടവിന് അര കിലോ മീറ്റര്‍ ചുറ്റളവിലാണ് സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുള്ളത്.
Karnataka BJP leader and Opposition Leader R. Ashoka alleges Kerala government’s involvement in the anonymous complaint related to the Dharmasthala mass murder case. SIT investigation continues as remains are yet to be found near Netravathi river.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 2 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 2 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago