തീരദേശത്ത് ശക്തിതെളിയിച്ച് മുസ്ലിംലീഗ് പ്രതിഷേധ റാലി
തിരൂര്‍: തീരദേശ മേഖലയിലെ ആക്രമസംഭവങ്ങളിലും പൊലിസ് നടപടിയിലും പ്രതിഷേധിച്ച് മുസ്ലിംലീഗ് പ്രതിഷേധ റാലി നടത്തി. തിരൂര്‍, താനൂര്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു റാലി. പറവണ്ണ ആലിന്ചുവടില്നിന്ന് ആരംഭിച്ചു രാത്രിയോടെ താനൂര്‍ ജങ്ഷനില്‍ സമാപിച്ചു. സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വീടുകള്‍ അക്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് തെളിവുകള്‍ സഹിതം വിവരങ്ങള്‍ കൈമാറിയിട്ടും നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റര്‍, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, എം.പി അഷ്റഫ്, എം.പി മുഹമ്മദ് കോയ, കെ.സി ബാവ, പി.ടി അബു, പി.സി ഇസ്ഹാഖ്, ഇ. അബ്ബാസലി, കെ.പി ഷാജഹാന്, നൂഹ് കരിങ്കപ്പാറ, കെ. സലാം, സി.എം.ടി ബാവ, യൂസുഫ് കല്ലേരി, ഹനീഫ പാലാട്ട്, അലി താനൂര്‍, സി.കെ.എം ബാപ്പു ഹാജി, പി.വി കുഞ്ഞന്‍ ബാവഹാജി, കെ.പി മുഹമ്മദ് ഇസ്മാഈല്‍, അഡ്വ. പി.പി ഹാരിഫ്, അഡ്വ. കെ.പി ഇസ്മാഈല്‍, റഷീദ് മോര്യ, പി.വി സമദ്, സി, മുഹമ്മദ് അഷ്റഫ്, ഇ.പി കുഞ്ഞാവ, വി.കെ ജലീല്‍, ഫൈസല്‍ പത്തംമ്പാട്ട്, വി.ഇ ലത്തീഫ്, ഉസ്മാന് പറവണ്ണ, എം.പി മജീദ്, വി.വി ഹെമിന് നേതൃത്വം നല്കി.
സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. തിരൂര്‍, താനൂര്‍ തീരപ്രദേശങ്ങള്‍ പൊലിസിന്റെ ഒത്താശയോടെ ചുവപ്പിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ധരിച്ച വേഷത്തോടു നീതിപുലര്‍ത്താനെങ്കിലും പൊലിസ് തയാറാകണമെന്നും സമാധാനപരമായ ലീഗിന്റെ പ്രതിഷേധത്തെ ദൗര്‍ബല്യമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, സി. മമ്മുട്ടി എം.എല്‍.എ, സൈതലവി മാസ്റ്റര്‍, കുറുക്കോളി മൊയ്തീന്, അഷ്റഫ് കോക്കൂര്‍, സി.കെ.എ റസാഖ്, കെ.വി മുത്തുകോയ തങ്ങള്‍, എം.പി അഷ്റഫ്, ടി.കെ കുട്ടി, എം.പി കോയ, പി.സി ഇസ്ഹാഖ്, ഹനീഫ പുതുപറമ്പ്, അഡ്വ. കെ.പി സൈതലവി, സി.പി മുസ്തഫ, അഡ്വ. പിപി ആരിഫ്, കെ. സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."