പഞ്ചായത്ത് വികസന സെമിനാര്‍
തിരൂര്‍: തിരുനാവായ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഭവനനിര്‍മാണത്തിനും പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്കി വികസന സെമിനാര്‍ അവതരിപ്പിച്ചു. കരട് പദ്ധതിരേഖ വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആയപ്പള്ളി ഷംസുദ്ദീനാണ് അവതരിപ്പിച്ചത്.
സെമിനാര്‍ സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അധ്യക്ഷനായി. മുന്‍ വില്ലേജ് ഓഫിസര്‍ പി. സുരേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.കെ. അജയകുമാര്‍ എന്നിവരെ ആദരിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്ലീഫ്, ജില്ലാ പഞ്ചായത്തംഗം കെ.എം സുഹ്റ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദലി മുളക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂര്‍പ്പില്‍ സുബൈദ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി. മുരളീധരന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."