HOME
DETAILS

പത്തനംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭാര്യാപിതാവ് ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു

  
August 03 2025 | 03:08 AM

pathanamthitta husband stabbed wife and father in law and relative injured

പത്തനംതിട്ട: പത്തംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അജി ആണ് ഇവരെ കൊലപ്പെടുത്തിയത്. അജിയുടെ ആക്രമണത്തിൽ ശ്യാമയുടെ പിതാവിനും, ഭാര്യ പിതാവിന്റെ സഹോദരിക്കും കുത്തേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ അജിക്കായി പൊലിസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രിയോടെ പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. കുടുംബ കലഹത്തെ തുടർന്ന് അജി ഭാര്യ ശ്യാമ, പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരെ കുത്തുകയായിരുന്നു. അജി വീട്ടിലെത്തിയപ്പോൾ ശ്യാമയും ശശിയും രാധാമണിയുമാണ് വീട്ടിലുണ്ടായിരുന്നത്. ശ്യാമയുമായി വഴക്കിട്ട അജി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആദ്യം ശ്യാമാക്കാണ് കുത്തേറ്റത്. പിന്നീട് പിതാവിനെയും പിതാവിന്റെ സഹോദരിയെയും അജി കുത്തി വീഴ്ത്തി.

ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുത്തേറ്റ മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലർച്ചെ മരിക്കുകയായിരുന്നു. അജിക്കായി പൊലിസ് അന്വേഷണം നടത്തുകയാണ്. 

 

In a shocking incident in Pullad, Pathanamthitta, a man fatally stabbed his wife during a violent altercation. The victim, Sharimol (35), also known as Shyama, was a resident of Anchaanickal House. She was allegedly killed by her husband, Aji.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  3 days ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  3 days ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  3 days ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  3 days ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  3 days ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago