HOME
DETAILS

കോഴിക്കോട് വില്യാപ്പള്ളിയിലെ വനിത ഹോസ്റ്റല്‍ നശിക്കുന്നു;  ഒന്നേകാല്‍ കോടിയോളം രുപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്

  
August 03 2025 | 04:08 AM

Womens Hostel in Villyapalli Remains Non-Operational After 5 Years

 

കോഴിക്കോട്: വില്യാപ്പള്ളിയില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പണി കഴിപ്പിച്ച വനിതാഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ഇതുവരെയും പ്രവര്‍ത്തനമാരംഭിച്ചില്ല. ഒന്നേകാല്‍ കോടി രൂപയോളം ചെലവിട്ട് നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമാവുകയാണ്. 

മിനിക്കുപണികള്‍ കാരണമാണ് തുറക്കല്‍ വൈകിയതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വടകരയിലും വില്യാപ്പള്ളി പഞ്ചായത്തിലുമായി ദൂരസ്ഥലങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവര്‍ക്കായാണ് ജില്ലാപഞ്ചായത്ത് വനിതാഹോസ്റ്റല്‍ നിര്‍മിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിന്റെ സ്ഥലത്ത് മയ്യണ്ണൂര്‍ അരകുളങ്ങരയില്‍ ഒന്നേകാല്‍ കോടിയോളം മുടക്കിയായിരുന്നു ഇതിന്റെ നിര്‍മാണം. 2020ല്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ഫലകം പോലും മുറിക്കുള്ളില്‍ മാറ്റിവച്ചിരിക്കുകയാണ്. 

മിനിക്കുപണികള്‍ ബാക്കിയുണ്ടായിരുന്നതിനാലാണ് ഹോസ്റ്റല്‍ തുറക്കാത്തതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശീദകരണം. കോവിഡ് സമയത്ത് ചെറിയ സൗകര്യം ഒരുക്കി കൊടുത്തുവെന്നല്ലാതെ ഇവിടെയിപ്പോള്‍ ഇലക്ട്രിസിറ്റി സൗകര്യം പോലുമില്ല. കുടിവെള്ള പ്രശ്‌നം കൊണ്ടാണ് കെട്ടിടം അടഞ്ഞു കിടക്കുന്നത് എന്നാണ് വിശദീകരണവും. എന്നാല്‍ അഞ്ച് വര്‍ഷമാണ് ഇതിനുള്ള കാലതാമസമെങ്കില്‍ എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. 

ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇതില്‍ മുന്‍കൈയെടുത്ത് പരിഹാരം കണ്ടില്ലെങ്കില്‍ ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍കിഫില്‍ വിപി പറഞ്ഞു. വനിതകള്‍ക്ക് സുരക്ഷയോടെ താമസിക്കാന്‍ നിര്‍മിച്ച കെട്ടിടത്തിലേക്കെത്തണമെങ്കില്‍ കുറച്ചൊന്നു പാടുപെടണം. ജനവാസ മേഖലയില്‍ നിന്ന് മാറി ഉള്‍പ്രദേശത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. തൊട്ടടുത്തായി വില്യപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളും ബിആര്‍സിയുടെ ഓട്ടിസം സെന്ററുമുണ്ടെങ്കിലും ഇവിടേക്കുള്ള വഴി വളരെ മോശവുമാണ്.

ജനങ്ങളുടെ ശ്രദ്ധയെത്താത്ത ഇടമായതു കൊണ്ട്തന്നെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാവുകയാണ് ഇവിടം. പഴയ ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച കെട്ടിടം പുതിയ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം മാത്രമുള്ളപ്പോഴും തുറന്ന് കൊടുക്കാത്തത് അനാസ്ഥയല്ലാതെ മറ്റെന്താണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  5 hours ago
No Image

യുഎഇ നിവാസികളേ...... നിങ്ങൾക്കിതാ ഒരു അപൂർവ ആകാശ വിരുന്ന് കാണാനുള്ള അവസരം; കാണാം പെർസിഡ്സ് ഉൽക്കാവർഷം

uae
  •  5 hours ago
No Image

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഡ്നി ഹാർബർ പാലത്തിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്

International
  •  5 hours ago
No Image

ഹണി മ്യൂസിയത്തിലെ പാർക്കിൽ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ

Kerala
  •  5 hours ago
No Image

നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം: ദുരൂഹതയിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ, കുഞ്ഞിനെ കണ്ടെത്തി

Kerala
  •  6 hours ago
No Image

1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്

National
  •  6 hours ago
No Image

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Kerala
  •  6 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

qatar
  •  6 hours ago
No Image

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ

Kerala
  •  6 hours ago