HOME
DETAILS
MAL
കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടത് തടസമാകുന്നു
backup
September 06 2016 | 19:09 PM
വഴിക്കടവ്: സി.എന്‍.ജി റോഡില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടത് വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസമായി മാറുന്നു.
ആനമറി വാണിജ്യനികുതി ചെക്ക് പോസ്റ്റിന് സമീപം നാട്ടുകാണിചുരം പാതയിലാണ് കെട്ടിട നിര്‍മാണത്തിനുള്ള മണ്ണും, മണലും, മെറ്റലും ഉള്‍പ്പെടെ ഉള്ള സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത്. ചെക്ക്പോസ്റ്റില്‍ പരിശോധനക്കായി വാഹനങ്ങള്‍ നിര്‍ത്തുന്നത് ഇതുകാരണം ബുദ്ധിമുട്ടായിരിക്കുകയാണ്.
റോഡിന് താഴെ കെട്ടിടം പണിയുന്നതിനായി സ്വകാര്യ വ്യക്തി റോഡ് കൈയേറി സാധനങ്ങള്‍ റോഡരികില്‍ ഇറക്കിയിട്ടിട്ട് മാസങ്ങളായി. മോട്ടോര്‍ വാഹന വകുപ്പിലും പൊലിസിലും പരാതിപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് ഡ്രൈവര്‍മാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."