HOME
DETAILS

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

  
August 06, 2025 | 5:49 PM

Dharmasthala mass murder buriel case four YouTubers  were attacked

മംഗളുരു: ധര്‍മ്മസ്ഥല കൂട്ടക്കൊലയില്‍ എസ് ഐടി പരിശോധന പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം. അജയ് അഞ്ചന്‍, അഭിഷേക്, വിജയ്, മറ്റൊരാള്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് ലോക്കല്‍ പൊലിസ് എത്തിയെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

ബുധനാഴ്ച്ച വൈകീട്ട് സംഭവസ്ഥലത്ത് വെച്ച് ഒരാളോട് അഭിമുഖം നടത്തുന്നതിനിടെയാണ് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉജിരെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടും പൊലിസ് സംഘം വളരെ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല പൊലിസ് സൂപ്രണ്ട് ഡോ കെ അരുണിന്റെ നിര്‍ദേശപ്രകാരം സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം ധര്‍മ്മസ്ഥല കൂട്ടക്കൊലയില്‍ എസ്‌ഐടി അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെണ്‍കുട്ടികളുടെയും, യുവതികളുടെയും മൃതദേഹങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ കുഴിച്ചുമൂടി എന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥലത്ത് അന്വേഷണം ആരംഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ചെയ്ത പതിനാലും സ്‌പോട്ടും ഇന്ന് കുഴിച്ചു. 

അന്വേഷണത്തില്‍ ഇതുവരെ നൂറിലധികം അസ്ഥി ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു മനുഷ്യന്റെ പൂര്‍ണ്ണ അസ്ഥികൂടവും, 100ഓളം അസ്ഥി ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത് പോയിന്റ് 11ല്‍ നിന്നാണ്. 

During the ongoing SIT investigation into the Dharmasthala mass murder, four YouTubers who arrived at the scene were attacked. The attack was targeted at Ajay Anchan, Abhishek, Vijay, and one other individual. Although the local police reached the spot after receiving information, the attackers had already fled. A manhunt has been intensified to track down the culprits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടി: അഫ്‌ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക

International
  •  12 days ago
No Image

ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

uae
  •  12 days ago
No Image

ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി

National
  •  12 days ago
No Image

നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

crime
  •  12 days ago
No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  12 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  12 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  12 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  12 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  12 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  12 days ago