കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ഗര്‍ഭനിരോധന ഉറകളില്‍ എംഡിഎംഎ നിറച്ച് മലദ്വാരത്തില്‍ വെച്ച് കടത്തിയ കേസിലെ രണ്ടമത്തെ പ്രതിയും അറസ്റ്റില്‍. ഇരവിപുരം ഉദയതാര നഗര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ ആണ് പിടിയിലായത്. ബെംഗളുരുവില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ തട്ടാമല സ്വദേശി അജ്മല്‍ ഷാ നേരത്തെ അറസ്റ്റിലായിരുന്നു.
അജ്മലിന്റെ മൊഴിയില്‍ നിന്നാണ് മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യത്തിലായിരുന്നു ഗര്‍ഭനിരോധന ഉറകളിലാക്കി കടത്തിയ 107 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തത്. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്ന് സിറ്റി ഡാന്‍സാഫ് സംഘവും, ഈസ്റ്റ് പൊലിസും ചേര്‍ന്നാണ് അജ്മല്‍ ഷായെ പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് രണ്ട് ഗര്‍ഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.
അജ്മല്‍ ഷാ പിടിയിലായ വിവരമറിഞ്ഞതിന് പിന്നാലെ സക്കീര്‍ ഒളിവില്‍ പോയി. പ്രതി ബെംഗളൂരുവിലാണെന്നും മനസിലാക്കിയ പൊലിസ് സംഘം അജ്മല്‍ ഷായുമായി ബെംഗളൂരുവില്‍ എത്തിയാണ് തന്ത്രപരമായ നീക്കത്തിലൂടെ സക്കീര്‍ ഹുസൈനെ പിടികൂടിയത്. കൊല്ലത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ലഹരി കടത്ത് ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
In Kollam, the second accused has been arrested in the case where MDMA was smuggled inside condoms inserted through the rectum. The arrested individual is Sakir Hussain, a resident of Udayathara Nagar, Eravipuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."