HOME
DETAILS

പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി

  
Web Desk
August 06 2025 | 15:08 PM

NCERT has removed portions about Tipu Sultan from the 8th-grade textbook

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. സോഷ്യല്‍ സയന്‍സ് ടെക്‌സ്റ്റ് ബുക്കില്‍ നിന്നാണ് ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദരാലി, 1700ലെ ആംഗ്ലോ-മൈസൂര്‍ യുദ്ധം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിയത്. 

വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഋതബ്രത ബാനര്‍ജി പാര്‍ലമെന്റില്‍ ഉയര്‍ത്തിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി ന്യായീകരണവുമായി രംഗത്തെത്തി. അതത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നാട്ടില്‍ നിന്നുള്ള വ്യക്തികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താമെന്ന വിചിത്ര വാദമാണ് കേന്ദ്ര മന്ത്രി ഉയര്‍ത്തിയത്. 

' വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിന് കീഴില്‍ വരുന്ന കാര്യമാണ്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വീകരിക്കുകയോ, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അനുയോജ്യമായ രീതിയില്‍ പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തുകയോ ചെയ്യാവുന്നതാണെന്നും ജയന്ത് ചൗധരി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തെ കൂട്ടുപിടിച്ച് പാഠപുസ്തകങ്ങളിൽ സംഘപരിവാര അനുകൂല നിലപാടുകൾ കർശനമാക്കുന്നതായി നേരത്തെ ആരോപണമുണ്ട്. കഴിഞ്ഞ മാസം എൻസിഇആർടി ഔറംഗസീബും അക്ബറും ബാബറും ഉള്‍പ്പെടെയുള്ള മുഗള്‍രാജാക്കന്മാരെ ക്രൂരന്മാരും കൊലപാതകികളുമാക്കി അവതരിപ്പിച്ച് പുസ്തകങ്ങൾ പരിഷ്കരിച്ചിരുന്നു. അനിസ്ലാമികമായ ആചാരങ്ങള്‍ രാജ്യത്ത് നിരോധിച്ച ഭരണാധികാരിയായി ഔറംഗസീബിനെ വിശേഷിപ്പിക്കുമ്പോള്‍, ക്രൂരതയുടെയും അസഹിഷ്ണുതയുടെയും പ്രതീകമായിട്ടാണ് അക്ബറിനെ പുസ്തകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറാത്ത രാജാവ് ഛത്രപതി ശിവാജിയെ മികച്ച തന്ത്രജ്ഞനും കാഴ്ചപ്പാടുള്ള വ്യക്തിയായും വിശേഷിപ്പിക്കുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് ചരിത്രപരമായ ഉള്ളടക്കത്തില്‍ വിവാദങ്ങള്‍ക്ക് കാരണമാകുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

NCERT has removed portions about Tipu Sultan from the 8th-grade textbook. The omitted sections, taken from the Social Science textbook, included references to Tipu Sultan, his father Hyder Ali, and the Anglo-Mysore wars of the 1700s.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago