ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
തിരുവനന്തപുരം: കേരളത്തിലുടനീളം പനി ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇന്നലെ മാത്രം 49 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 110 പേരാണ് രോഗ ലക്ഷണവുമായി ചികിത്സ തേടിയത്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം - മലപ്പുറം 6, കണ്ണൂർ - പത്തനംതിട്ട 4, ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു. 23 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂർ 6, തിരുവനന്തപുരം 5,കോട്ടയം 4, പത്തനംതിട്ട – എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു.
വിവിധ ജില്ലകളിലായി ഇന്നലെ 11,013 പേർ പനിക്ക് ചികിത്സ തേടിയെത്തി. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേരാണ് ചികിത്സ തേടിയത്. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്. പനിക്ക് പുറമെ 81 പേര്‍ക്ക് ചിക്കന്‍പോക്‌സും, 19 പേര്‍ക്ക് മുണ്ടിനീരും നാല് മലേറിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Number of fever cases is significantly increasing across Kerala. There is also a rise in the number of people seeking treatment with symptoms of dengue and leptospirosis. Just yesterday, 49 cases of dengue were confirmed, and 110 people sought treatment with related symptoms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."