HOME
DETAILS

സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു

  
August 07, 2025 | 3:28 AM

Shihab Thangal was a light of love says Fr Geevarghese Mathew

അബൂദബി: സ്‌നേഹത്തിന്റേയും കരുണയുടെയും വില കുറയുന്ന ഈ കാലഘട്ടത്തില്‍, സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ഫാ. ഗീവര്‍ഗീസ് മാത്യു (അബൂദബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍) അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അബൂദബി കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നമ്മുടെ സമൂഹത്തില്‍ നഷ്ടപ്പെടുന്ന ഏറ്റവും മൂല്യവത്തായ ഒന്നാണ് സ്‌നേഹം. എല്ലാ മതപ്രമാണങ്ങളും പഠിപ്പിക്കുന്നത് അത് തന്നെയാണ്. മനുഷ്യനും സമൂഹവും നന്മയുടെ വഴി അനുസരിക്കണം. കുമ്പിട്ടാലും, കുരിശു വരച്ചാലും, കുറി തൊട്ടാലും മനുഷ്യനാകണം നീ എന്ന വാക്കുകള്‍ ഈ മാനവികതയുടെ പ്രസക്തി ശക്തമായി ഓര്‍മപ്പെടുത്തുന്നു. ഞാനും നിങ്ങളും ആ വെളിച്ചമായി മാറണം സ്‌നേഹത്തിന്റെയും സഹവാസത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു.

പാണക്കാട് കൊടപ്പനക്കല്‍ മുറ്റത്തേക്ക് കടന്നു വരുന്നവര്‍ക്ക് ആശ്വാസം നല്‍കുകയും, ജാതി മതവിവേചനങ്ങളില്ലാതെ സ്‌നേഹം നല്‍കുകയും ചെയ്ത ശിഹാബ് തങ്ങള്‍, മനുഷ്യ സ്‌നേഹത്തിന്റെ ഉത്തക മാതൃകയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അനുസ്മരണ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ നടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ശിഹാബ് തങ്ങളുടെ സമഗ്ര ജീവിതവും ദൂരദര്‍ശിത്വവും ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കോയ തിരുവത്ര, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍, ജില്ലാ ജന.സെക്രട്ടറി പി.വി ജലാല്‍, ട്രഷറര്‍ പി.എം ഹൈദരലി ആശംസ നേര്‍ന്നു. മണ്ഡലം ജന.സെക്രട്ടറി കബീര്‍ വി.എം സ്വാഗതവും, ട്രഷറര്‍ പി.കെ താരിഖ് നന്ദിയും പറഞ്ഞു.


Father Geevarghese Mathew (St. George's Cathedral, Abu Dhabi) says that in this era when the value of love and compassion is decreasing, the great Panakkad Syed Muhammadali Shihab was a light of love.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  6 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  6 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  6 days ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  6 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  6 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  6 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  6 days ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  6 days ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  6 days ago