
17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്: റിലയൻസ് ഉടമ അനിൽ അംബാനി ഇന്ന് ഇ.ഡി ഓഫീസിൽ ഹാജരാകും

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ റിലയൻസ് കമ്പനി ഉടമ അനിൽ അംബാനി ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും. 17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലാണ് അന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന ആക്ട് പ്രകാരം ഫയൽ ചെയ്ത കേസിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്. ഏകദേശം ഇരുപത് ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകളാണ് അന്വേഷണ പരിധിയിൽ വരിക.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ നിന്നായാണ് വായ്പ എടുത്തിട്ടുള്ളത്. അനിൽ അംബാനിക്ക് പുറമെ വായ്പ അനുവദിച്ച് ബാങ്കുകൾക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. യെസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് വായ്പ നൽകിയവരിൽ ഉൾപ്പെടുന്നത്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാനൻസ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻ എന്നിവയ്ക്ക് നൽകിയ സമൻസിലാണ് അനിൽ അംബാനി ഹാജരാകുന്നത്. ജൂലൈ 24 ന് മുംബൈയിലെ 50 കമ്പനികൾ പ്രവർത്തിക്കുന്ന 35 സ്ഥലങ്ങളിലും അനിൽ അംബാനിയുടെ ബിസിനസ് ഗ്രൂപ്പിലെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 25 ആളുകളിലും ഇഡി റെയ്ഡ് നടത്തിയതിന് ശേഷമാണ് അനിൽ അംബാനിക്ക് സമൻസ് അയച്ചത്.
അനിൽ അംബാനി ഏറ്റവും വലിയ വായ്പ എടുത്തിട്ടുള്ളത് യെസ് ബാങ്കിൽ നിന്നാണ്. 2017-19 കാലയളവിൽ 3000 കോടിയുടെ അനധികൃത വായ്പയാണ് യെസ് ബാങ്കിൽ നിന്ന് എടുത്തതായി ഇഡി കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് 14000 കോടിയിലധികം രൂപ മറ്റു ബാങ്കുകളിൽ നിന്ന് അനധികൃതമായി വായ്പ എടുത്തതായി കണ്ടെത്തിയത്.
ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകളിൽ ഭീമമായ തുക കുടിശിക വരുത്തിയിട്ടുണ്ട്. ഇഡിയിൽ ലഭ്യമായ ഡാറ്റ പ്രകാരം, ആർഎച്ച്‌എഫ്‌എൽ ₹5,901 കോടിയിലധികവും ആർസിഎഫ്‌എൽ ₹8,226 കോടിയിലധികവും ആർകോം ₹4,105 കോടിയോളം കുടിശ്ശിക വരുത്തിയിട്ടുണ്ട്.
Reliance Group owner Anil Ambani will appear before the Enforcement Directorate (ED) today in connection with a loan fraud case involving ₹17,000 crore. The investigation is being carried out under the Prevention of Money Laundering Act (PMLA).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• 2 days ago
'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• 2 days ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• 2 days ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• 2 days ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• 2 days ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 2 days ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• 2 days ago
തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• 2 days ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• 2 days ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• 2 days ago
സ്നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• 2 days ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• 2 days ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• 2 days ago
തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 2 days ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 3 days ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• 2 days ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• 2 days ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• 2 days ago