HOME
DETAILS

പൂനെയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ മുസ്ലിമിന്റെതെന്ന് കരുതി തീവച്ച് നശിപ്പിച്ചത് ഹിന്ദുവായ ആളുടെ ബേക്കറി 

  
August 05 2025 | 07:08 AM

Pune Bakery Owned by Hindu Set Ablaze Amid False Claims of Muslim Ownership

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വര്‍ഗീയ സംഘര്‍ത്തിനിടെ തീവ്രഹിന്ദുത്വാദികള്‍ ഹിന്ദുവായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഷോപ്പ് തീവച്ച് നശിപ്പിച്ചു. പൂനെ ജില്ലയിലെ യാവത് ഗ്രാമത്തില്‍ സ്ഥിതിചെയ്തിരുന്ന ബേക്കറി, മുസ്ലിമിന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടം കത്തിച്ചച്ചത്. സ്വപ്‌നില്‍് ആദിനാഥ് കദം എന്നയാളുടെതാണ് ബേക്കറി. ഉത്തരേന്ത്യയില്‍ തുടര്‍ച്ചയായി വര്‍ഗീയ വിദ്വേഷവും ഇസ്ലാമോഫോബിയയും നിരപരാധികളുടെ ഉപജീവനമാര്‍ഗം നശിപ്പിക്കാനുള്ള കാരണമായി വരികയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്. 

പ്രദേശത്തുള്ളവര്‍ തന്നെയാണ് ഇക്കാര്യം വിഡിയോ സഹിതം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. പ്രദേശത്തെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ നശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വര്‍ഗീയസംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ്, അക്രമികള്‍ ബേക്കറിക്ക് തീയിട്ടത്. പ്രദേശത്തെ മസ്ജിദിലേക്കുള്ള വഴിയിലായിരുന്നു ബേക്കറി സ്ഥിതിചെയ്തിരുന്നത്. പള്ളിയോട് ചേര്‍ന്ന് നിനന്തായതിനാല്‍, അത് മുസ്ലിംകളുടെ ഉടമസ്ഥതയില്‍ ആയിരിക്കുമെന്ന് കരുതിയാണ് അക്രമിക്കൂട്ടം അഗ്നിക്കിരയാക്കിയതെന്നും, അക്രമികള്‍ പുറംനാട്ടുകാരാണെന്നതിന് തെളിവാണിതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

തന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ ബേക്കറി ഇല്ലാതായതോടെ, സ്വപ്‌നില്‍ കദം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. 'ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചില മുസ്ലിം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതിനാല്‍ ഈ ബേക്കറി മുസ്ലിമിന്റേതാണെന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ നിലവിളിച്ചു പറഞ്ഞു. ഞാനും മുസ്ലിമായിരിക്കുമെന്ന് അവര്‍ കരുതി. ആള്‍ക്കൂട്ടം ഉടന്‍ തന്നെ കടയ്ക്ക് നേരെ കല്ലെറിയുകയും മേല്‍ക്കൂര തകര്‍ക്കുകയും കത്തുന്ന വസ്തുക്കള്‍ എറിയുകയും ചെയ്തു- സുനില്‍ കദം പറഞ്ഞു. ബേക്കറി പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു. പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി തനിക്കോ തന്റെ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌നില്‍ കദം പറഞ്ഞു. 

പ്രാദേശിക പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം അനിയന്ത്രിതമായ വിദ്വേഷവും തെറ്റായ അനുമാനങ്ങളും കൂടുതല്‍ ഉപദ്രവത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുമെന്ന ആശങ്കയിലാണ് ഇരയുടെ കുടുംബം.

Once again, communal hatred and Islamophobia have led to the destruction of innocent livelihoods in Maharashtra. This time, the victim is not a Muslim but a Hindu man, Swapnil Adinath Kadam, whose bakery in Yavat village of Pune district, was torched by a violent mob under the mistaken belief that the shop belonged to a Muslim.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി 

Kerala
  •  a day ago
No Image

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service

National
  •  a day ago
No Image

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

Kerala
  •  a day ago
No Image

തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a day ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം

National
  •  a day ago
No Image

തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ  തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു

Kerala
  •  a day ago
No Image

Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും

qatar
  •  a day ago