HOME
DETAILS

തപാല്‍ വകുപ്പ് രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു; സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്പീഡ് പോസ്റ്റിന് വലിയ വില നല്‍കേണ്ടിവരും

  
August 05 2025 | 01:08 AM

Indian Postal Department discontinues registered postal service

ന്യൂഡല്‍ഹി: രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. 50 വര്‍ഷത്തോളം നീണ്ട സേവനം അടുത്തമാസം ഒന്നുമുതല്‍ ആണ് പോസ്റ്റല്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്. തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രജിസ്റ്റേഡ് സേവനത്തെ അപേക്ഷിച്ച് സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം കൂടുതല്‍ ചെലവാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചുരൂപയും ആണ് നിരക്ക്. അതേസമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കിവരുന്നത്. 

സ്പീഡ് പോസ്റ്റിനെ ആശ്രയിക്കേണ്ടിവരുന്നത്, ഇതുവരെ താങ്ങാനാവുന്ന തപാല്‍ സേവനങ്ങളെ ആശ്രയിച്ചുവന്ന വിദൂര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ ഇത്തരക്കാര്‍ തപാല്‍സേവനങ്ങള്‍ക്ക് നല്‍കിയിരുന്ന തുക അടുത്തമാസത്തോടെ വര്‍ധിക്കും.

സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് ഉപയോക്താക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കി. 1986 മുതല്‍ ഉപയോഗത്തിലുള്ള സ്പീഡ് പോസ്റ്റ് സംവിധാനത്തിന് കീഴില്‍ മെച്ചപ്പെട്ട ട്രാക്കിംഗ്, വേഗത്തിലുള്ള ഡെലിവറി സമയ, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവയിലൂടെ സേവന വിതരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലയനം ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇനങ്ങളുടെ എണ്ണം 2011, 12 വര്‍ഷത്തെ 244.4 ദശലക്ഷത്തില്‍ നിന്ന് 2019, 20 വര്‍ഷം ആയപ്പോഴേക്കും 184.6 ദശലക്ഷമായി (25 ശതമാനം) കുറഞ്ഞിരുന്നു.

അപ്പോയ്‌മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടങ്ങിയ മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.

The Indian Postal Department plans to discontinue its Registered Post service from 2025 September 1. The decision marks the end of a service that has operated for over 50 years and comes as part of a strategic integration with Speed Post to modernise and streamline postal operations. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍ 

Kerala
  •  4 hours ago
No Image

UAE Weather Updates: ഇന്ന് മഴയ്ക്ക് സാധ്യത; പൊടിക്കാറ്റടിക്കും; ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ്

Weather
  •  5 hours ago
No Image

ബാലുശ്ശേരിയില്‍ പുഴുവരിച്ച ബിരിയാണി നല്‍കിയ ശ്രീ സന്നിധി ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  5 hours ago
No Image

സുരക്ഷാ വീഴ്ച: ചെങ്കോട്ടയില്‍ മോക്ഡ്രില്ലിനിടെ ഒളിച്ചുവച്ച ബോംബ് കണ്ടെത്താനായില്ല- ഏഴു പേര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago
No Image

എയ്ഡഡ് നിയമനാംഗീകാരം: കൂലി ചോദിക്കരുത്, വേല തുടരാം; പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ

Kerala
  •  5 hours ago
No Image

ഹാ! പച്ചമുളകിന് എന്തൊരു എരിവ്; സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു, പ്രതിസന്ധിയിലായി സാധാരണക്കാർ

Kerala
  •  5 hours ago
No Image

വളര്‍ത്തുനായയെ പിടിക്കാന്‍ വീട്ടിലേക്ക് പാഞ്ഞുകയറി കയറി പുലി: അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 hours ago
No Image

ബീഹാറിന് നേർവഴികാണിക്കാൻ യാത്രയുമായി രാഹുൽ ഗാന്ധി; ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കുന്ന യാത്ര 30 ജില്ലകളിലൂടെ

National
  •  5 hours ago
No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; സ്‌കൂളുകൾക്ക് അവധിയില്ല

Weather
  •  6 hours ago
No Image

ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ യാത്രയയപ്പ്; മുഖ്യാതിഥിയായി കെ.കെ ഷൈലജ എംഎൽഎയും, വിവാദം

Kerala
  •  6 hours ago

No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍

Kerala
  •  14 hours ago
No Image

ഭീകരസംഘടനയില്‍ ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു; രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  15 hours ago
No Image

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

International
  •  15 hours ago